കോലിക്ക് 34-ാം ഏകദിന സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Published : Feb 07, 2018, 07:25 PM ISTUpdated : Oct 05, 2018, 03:03 AM IST
കോലിക്ക് 34-ാം ഏകദിന സെഞ്ചുറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Synopsis

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ 34-ാം ഏകദിന സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. 64 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തിയ കോലി 119 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.110 റണ്‍സെടുത്ത് വിരാട് കോലിയും 10 റണ്‍സുമായി എംഎസ് ധോണിയുമാണ് ക്രീസില്‍.

അക്കൗണ്ട് തുറക്കും മുമ്പ് ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ നഷ്ടമായെങ്കിലും അര്‍ധസെഞ്ചുറി നേടിയ ശീഖര്‍ ധവാനും കോലിയുടെ ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ടീം സ്കോര്‍ 140ല്‍ നില്‍ക്കേ 63 പന്തില്‍ 76 റണ്‍സെടുത്ത ധവാന്‍ പുറത്തായി. പിന്നാലെ 11 റണ്‍സെടുത്ത് രഹാനെയും 14 റണ്‍സുമായി പാണ്ഡ്യയും അടുത്തടുത്ത് പുറത്തായി. എന്നാല്‍ ഒരറ്റത്ത് കോലി തളരാതെ ടീമിനെ നയിക്കുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ പേര് പറയാതിരിക്കാനാവില്ല' മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തരംഗം, വാഴ്ത്തി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
ലോകകപ്പിലെ 'കൈവിട്ട' കളിയിൽ, പാകിസ്ഥാൻ പോലും ഇന്ത്യക്ക് മുന്നില്‍, പരിശീലക സംഘത്തില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ