മഴയും ചതിച്ചു; ധോണിപ്പടയ്ക്ക് തോല്‍വി തന്നെ

Published : May 15, 2016, 03:10 AM ISTUpdated : Oct 05, 2018, 01:39 AM IST
മഴയും ചതിച്ചു; ധോണിപ്പടയ്ക്ക് തോല്‍വി തന്നെ

Synopsis

കോല്‍ക്കത്ത:  മഴ നന്നായി കളിച്ച മത്സരത്തില്‍ പൂനയ്ക്കെതിരെ കോല്‍ക്കത്തയ്ക്ക് ജയം. ഡക്കവര്‍ത്ത് ലൂയിസ് നിയമ പ്രകാരം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ പൂനെ 17.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തു നില്‍ക്കെ മഴ തിമിര്‍ത്തു പെയ്തു. ഇതിനെത്തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

പിന്നീട് കോല്‍ക്കത്ത ബാറ്റിംഗ് തുടങ്ങി, തന്റെ ആദ്യ ഓവറില്‍ രണ്ടു വിക്കറ്റുകള്‍ പിഴുത് ആര്‍.അശ്വിന്‍ ധോണിപ്പടക്ക് പ്രതീക്ഷകള്‍ നല്‍കി. പക്ഷേ, ആ പ്രതീക്ഷകള്‍ അധിക നേരം നീണ്ടു നിന്നില്ല. 18 പന്തില്‍ 37 റണ്‍സുമായി യൂസഫ് പത്താന്‍ കളംവാണു. 

ഒന്‍പതോവറില്‍ കോല്‍ക്കത്ത 66 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ വീണ്ടും മഴയെത്തി. പിന്നീട് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം കോല്‍ക്കത്തയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ ആദ്യം ബാറ്റു ചെയ്ത പൂനെയെ കോല്‍ക്കത്തയുടെ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടുകയായിരുന്നു. 

പിച്ചില്‍ നിന്നു കിട്ടിയ ടേണും ബൗണ്‍സും അവരുടെ സ്പിന്‍-ഫാസ്റ്റ് ബൗളര്‍മാര്‍ ഒരു പോലെ മുതലാക്കിയപ്പോള്‍ പൂനെ ഇന്നിംഗിസിന്റെ വേഗത ഒച്ചിഴയുന്നതിനു തുല്യമായി. ഈ മത്സരത്തിലെ പരാജയം പൂനെക്ക് പുറത്തേക്കുള്ള വഴിയാണു തുറന്നതെങ്കില്‍ കോല്‍ക്കത്ത പോയിന്‍റു പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഏകദിന ടീമില്‍ നിന്നും ബാബര്‍ അസമിനെ ഒഴിവാക്കി, ടി20 ടീമില്‍ നിന്നും വിരമിച്ചേക്കും; ഫര്‍ഹാന്‍ ഇനി ഏകദിനവും കളിക്കും
ഇന്ത്യൻ ടീമിന്‍റെ പരിശീലനം വൈകാന്‍ കാരണം ചന്ദ്രഗ്രഹണമെന്ന് സ്ഥിരീകരിച്ച് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍