
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. രണ്ട് മാറ്റങ്ങളുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. പരുക്കേറ്റ ശുഭ്മാന് ഗില്ലിന് പകരം റിങ്കു സിങ് തിരിച്ചെത്തി. മിച്ചല്‍ ജോണ്‍സണ് പകരം ടോം കുറാനും ടീമിലെത്തി. മുംബൈ ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
മുംബൈയിലെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരംവീട്ടി നിലഭദ്രമാക്കുകയാണ് ദിനേഷ് കാര്‍ത്തിക്കിന്റെ കൊല്‍ക്കത്തയുടെ ലക്ഷ്യം. പത്ത് കളിയില്‍ അഞ്ച് വീതം ജയവും തോല്‍വിയുമാണ് കൊല്‍ക്കത്തക്കുള്ളത്. പത്തില്‍ ആറിലും തോറ്റ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് ഇന്ന് അടിതെറ്റിയാല്‍ പ്ലേ ഓഫ് മോഹം ഏറെക്കുറെ ഉപേക്ഷിക്കാം. മൂന്ന് ദിവസം മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ ജയം 13 റണ്‍സിന് രോഹിത് ശര്‍മയുടെ മുംബൈയ്‌ക്കൊപ്പമായിരുന്നു.
സൂര്യകുമാര്‍ യാദവിന്റെ ബാറ്റിലും പാണ്ഡ്യ സഹോദരന്‍മാരുടെ ഓള്‍റൗണ്ട് മികവിലുമാണ് മുംബൈയുടെ പ്രതീക്ഷ. ഹിറ്റ്മാന്‍ രോഹിത് ശര്‍മ പഴയ ഫോമിലേക്കെത്തിയിട്ടില്ല. ബൗളിംഗ് നിരയുടെ പ്രകടനവും ശരാശരിക്ക് താഴെയാണ്. കൊല്‍ക്കത്ത നിരയില്‍ ആന്ദ്രേ റസല്‍, സുനില്‍ നരൈന്‍ എന്നിവര്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും കളിതിരിക്കാന്‍ കെല്‍പ്പുള്ളവരാണ്. നിധീഷ് റാണ, ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ കാര്യങ്ങള്‍ കൊല്‍ക്കത്തയ്ക്ക് അനുകൂലമാവും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!