ബാഴ്സയുടെ നടപടിയെ വിമര്‍ശിച്ച് അത്ലറ്റികോ മാഡ്രിഡ്

By web deskFirst Published May 9, 2018, 7:19 PM IST
Highlights
  • യൂറോപ്പാ ലീഗ് ഫൈനലിന് ഒരുങ്ങുന്ന ഒരു താരത്തെ കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് അത്. മാഡ്രിഡ്

മാഡ്രിഡ്: അന്റോയ്ന്‍ ഗ്രീസ്മാനെ ടീമിലെത്തിക്കുമെന്ന ബാഴ്‌സലോണയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ് രംഗത്ത്. ബാഴ്‌സലോണയുടെ സമീപനം മടുപ്പുളവാക്കുന്നതാണ്. യൂറോപ്പാ ലീഗ് ഫൈനലിന് ഒരുങ്ങുന്ന ഒരു താരത്തെ കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല. അത്‌ലറ്റിക്കോ മാഡ്രിഡിനോടും ആരാധകരോടുമുള്ള ബഹുമാനക്കുറവിന്റെ തെളിവാണെന്നും അത്‌ലറ്റിക്കോ വാര്‍ത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി. 

അത്‌ലറ്റിക്കോയുടെ ഒരു താരത്തെയും വില്‍പ്പനയ്ക്ക് നിര്‍ത്തിയിട്ടില്ലെന്നും ക്ലബ് വ്യക്തമാക്കി. തങ്ങളുടെ പ്രധാനപ്പെട്ട കളിക്കാരനെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടിയാണ് നിരന്തരം ബാഴ്‌സയില്‍ നിന്ന് ഉണ്ടാകുന്നതെന്നും അത്‌ലറ്റിക്കോ വിമര്‍ശിച്ചു. ബാഴ്‌സ പ്രസിഡന്റും സ്‌ട്രൈക്കര്‍ സുവാരസും ഗ്രീസ്മാനെ സ്വാഗതം ചെയ്ത് പ്രസ്താവനയിറക്കിയതാണ് അത് ലറ്റിക്കോയെ ചൊടിപ്പിച്ചത്. 

മാത്രമല്ല, യൂറോപ്പ ലീഗ് ഫൈനല്‍ കഴിഞ്ഞാല്‍ ഫ്രഞ്ച് താരം ബാഴ്‌സയിലെത്തുമെന്ന് സ്പാനിഷ് റേഡിയോ കഡേ ന കോപ്പിയെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത പ്രകാരം 100 മില്യണ്‍ യൂറോയ്ക്കാണ് ഗ്രീസ്മാന്‍ ബാഴ്‌സയിലെത്തുക.

click me!