ഐസിസി ഏകദിന റാങ്കിംഗ്: കോലിയും ബൂമ്രയും തലപ്പത്ത്

By Web TeamFirst Published Oct 8, 2018, 3:05 PM IST
Highlights

ഐസിസി ഏകദിന റാങ്കിംഗില്‍ ബാറ്റിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ബൗളിംഗില്‍ ജസ്പ്രീത് ബൂംമ്രയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാമത്. അഞ്ചാം സ്ഥാനത്തുള്ള ശീഖര്‍ ധവാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം.

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ബാറ്റിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ബൗളിംഗില്‍ ജസ്പ്രീത് ബൂംമ്രയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാമത്. അഞ്ചാം സ്ഥാനത്തുള്ള ശീഖര്‍ ധവാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം.

ബൗളിംഗില്‍ ഒന്നാം സ്ഥാനത്തുള് ബൂംമ്രക്ക് പുറമെ 700 റേറ്റിംഗ് പോയന്റുമായി കുല്‍ദീപ് യാദവ് മൂന്നാം സ്ഥാനത്തുണ്ട്. അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാനാണ് രണ്ടാം സ്ഥാനത്ത്. സിംബാബ്‌വെക്കെതിരായ മികച്ച പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ ആദ്യ പത്തില്‍ തിരിച്ചെത്തി. ആറാം സ്ഥാനത്താണ് റബാഡ ഇപ്പോള്‍.

ഓള്‍ റൗണ്ടര്‍മാരില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. അഫഅഗീന്റെ റഷീദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ട് തന്നെയാണ് ഒന്നാമത്. 127 റേറ്റിംഗ് പോയന്റാണ് ഇംഗ്ലണ്ടിനുള്ളത്. 122 പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ന്യൂസിലന്‍ഡ് മൂന്നാമതും ദക്ഷിണാഫ്രിക്ക നാലാമതുമാണ്. ലോകചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ആറാം സ്ഥാനത്താണ്.

click me!