കേരളത്തില്‍ കളിക്കാന്‍ ബ്രാവോയും പൊള്ളാര്‍ഡും നരെയ്നുമുണ്ടാവില്ല; ഏകദിന, ട്വന്റി-20 ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

By Web TeamFirst Published Oct 8, 2018, 12:56 PM IST
Highlights

പ്രമുഖരില്ലാതെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന അഞ്ച് മത്സര ഏകദിന പരമ്പരക്കുള്ള ടീമില്‍ ക്രിസ് ഗെയ്ല്‍, ഡ്വയിന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍ എന്നിവരില്ല. എന്നാല്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് ക്യാപ്റ്റനായ ട്വന്റി-20 ടീമില്‍ ക്രിസ് ഗെയ്‌ലില്ലെങ്കിലും ഡാരന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍ എന്നിവരുണ്ട്.

ഹൈദരാബാദ്: പ്രമുഖരില്ലാതെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന അഞ്ച് മത്സര ഏകദിന പരമ്പരക്കുള്ള ടീമില്‍ ക്രിസ് ഗെയ്ല്‍, ഡ്വയിന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍ എന്നിവരില്ല. എന്നാല്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് ക്യാപ്റ്റനായ ട്വന്റി-20 ടീമില്‍ ക്രിസ് ഗെയ്‌ലില്ലെങ്കിലും ഡാരന്‍ ബ്രാവോ, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍ എന്നിവരുണ്ട്.

ഈ മാസം 21 വരെ ഷാര്‍ജയില്‍ നടക്കുന്ന അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഗെയ്‍ല്‍ നേരത്തെ കരാറൊപ്പിട്ടിരുന്നു. ഈ സഹാചര്യത്തിലാണ് ഗെയ്‌ലിനെ ഏകദിന, ട്വന്റി-20 ടീമില്‍ നിന്നൊഴിവാക്കിയതെന്നാണ് സൂചന. ഏകദിന ടീമില്‍ നിന്നൊഴിവാക്കിയെങ്കിലും ട്വന്റി-20 ടീമിലെങ്കിലും ഗെയ്‌ലുണ്ടാവുമെന്ന പ്രതീക്ഷ ടീം പ്രഖ്യാപനത്തോടെ അവസാനിക്കുകയായിരുന്നു. 2019ലെ ഏകദിന ലോകകപ്പില്‍ കളിക്കാന്‍ താത്പര്യം ഉണ്ടെന്ന് ഗെയ്ല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ഗെയ്ല്‍ ബാര്‍ബഡോസിനായി സെഞ്ചുറി നേടിയിരുന്നു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് പരമ്പരയിലെ അഞ്ചാം ഏകദിനം തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. ഐപിഎല്ലിലെ മിന്നും താരങ്ങളുംട മത്സരം നേരില്‍ക്കാണാനുള്ള അവസരമാണ് പ്രമുഖരുടെ പിന്‍മാറ്റത്തോടെ മലയാളികള്‍ക്ക് നഷ്ടമാകുന്നത്.

വിന്‍ഡീസ് ഏകദിന ടീം: ജേസണ്‍ ഹോള്‍ഡര്‍(ക്യാപ്റ്റന്‍), ഫാബിയന്‍ അല്ലന്‍, സുനില്‍ ആംബ്രിസ്, ദേവേന്ദ്ര ബിഷു, ചന്ദര്‍ബോള്‍ ഹേമരാജ്, ഷിമ്രോണ്‍ ഹെറ്റ്മെര്‍, ഷായ് ഹോപ്, അല്‍സാറി ജോസഫ്, എവിന്‍ ലയൂിസ്, ആഷ്‌ലി നേഴ്സ്, കീമോ പോള്‍, റോവ്‌മാന്‍ പവല്‍, കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ്, ഒഷാനെ തോമസ്.

വിന്‍ഡീസ് ട്വന്റി-20 ടീം: കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്(ക്യാപ്റ്റന്‍), ഡാരന്‍ ബ്രാവോ, എല്‍വിന്‍ ലൂയിസ്, ഫാബിയന്‍ അല്ലന്‍,ഷിമ്രോണ്‍ ഹെറ്റ്മെര്‍, ഒബെഡ് മക്കോയ്, ആഷ്‌ലി നേഴ്സ്, കീമോ പോള്‍, ഖാറി പൈറെ, കീറോണ്‍ പൊള്ളാര്‍ഡ്, റോവ്മാന്‍ പവല്‍, ദിനേശ് രാംദിന്‍, ആന്ദ്രെ റസല്‍, ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഓഷാനെ തോമസ്.

click me!