രഞ്ജി: വിദര്‍ഭയ്ക്ക് ലീഡ്; കേരളം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു

Published : Jan 25, 2019, 10:35 AM IST
രഞ്ജി: വിദര്‍ഭയ്ക്ക് ലീഡ്; കേരളം രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചു

Synopsis

രഞ്ജി ട്രോഫി സെമിയില്‍ കേരത്തിനെതിരെ വിദര്‍ഭയ്ക്ക് 102 റണ്‍സ് ലീഡ്. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 208ന് അവസാനിച്ചു. 175ന് അഞ്ച് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭ 33 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. കേരളം ഒന്നാം ഇന്നിങ്‌സില്‍ 106 റണ്‍സാണ് നേടിയത്. 

കല്‍പ്പറ്റ: രഞ്ജി ട്രോഫി സെമിയില്‍ കേരത്തിനെതിരെ വിദര്‍ഭയ്ക്ക് 102 റണ്‍സ് ലീഡ്. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് 208ന് അവസാനിച്ചു. 175ന് അഞ്ച് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച വിദര്‍ഭ 33 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. കേരളം ഒന്നാം ഇന്നിങ്‌സില്‍ 106 റണ്‍സാണ് നേടിയത്. 

സന്ദീപ് വാര്യരുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് വലിയ ലീഡിലേക്ക് പോകുന്നതില്‍ നിന്ന് വിദര്‍ഭയെ പിടിച്ചു നിര്‍ത്തിയത്. ബേസില്‍ തമ്പി മൂന്നും നിതീഷ് രണ്ടും വിക്കറ്റ് വീഴ്ത്തി.  75 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫൈസ് ഫസലാണ് വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച കേരളം വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെടുത്തിട്ടുണ്ട്. അരുണ്‍ കാര്‍ത്തിക് (10), ജലജ് സക്‌സേന (0) എന്നിവരാണ് ക്രീസില്‍. 

ഒരു ഘട്ടത്തില്‍ 170ന് രണ്ട് എന്ന നിലയിലായിരുന്നു വിദര്‍ഭ. എന്നാല്‍ രണ്ട് റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഇതോടെ 172ന് ഏഴ് എന്ന നിലയായി. വൈകാതെ 183ന് എട്ടിലേക്കും 194ന് ഒമ്പതിലേക്കും സന്ദര്‍ശകര്‍ വീണു. വാലറ്റത്ത് ഉമേഷ് യാദവ് (പുറത്താവാതെ എട്ട് പന്തില്‍ 17) നടത്തിയ പ്രകടനമാണ് ലീഡ് 100 കടത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎൽ ഫൈനൽ വേദി മാറ്റം: ബിസിസിഐ തീരുമാനത്തിന് പിന്നിൽ സുരക്ഷാ പ്രശ്നങ്ങളല്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി
ഹാർദിക് പാണ്ഡ്യയൊന്നുമല്ല, ഈ ഐപിഎല്ലിലെ 'യഥാർത്ഥ' ഓൾറൗണ്ടറുടെ പേരുമായി മുന്‍ താരം