അര്‍ജന്‍റൈന്‍ മധ്യനിരതാരം പരേഡേസ് പിഎസ്ജിയില്‍

By Web TeamFirst Published Jan 29, 2019, 3:26 PM IST
Highlights

അര്‍ജന്റീനയുടെ മധ്യനിരതാരം ലിയാന്‍ഡ്രോ പരേഡേസ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍. റഷ്യന്‍ ക്ലബ് സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നാണ് താരം പിഎസ്ജിയിലെത്തുന്നത്. നാലര വര്‍ഷത്തേക്കാണ് കരാര്‍.

പാരീസ്: അര്‍ജന്റീനയുടെ മധ്യനിരതാരം ലിയാന്‍ഡ്രോ പരേഡേസ് ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍. റഷ്യന്‍ ക്ലബ് സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നാണ് താരം പിഎസ്ജിയിലെത്തുന്നത്. നാലര വര്‍ഷത്തേക്കാണ് കരാര്‍. നേരത്തെ, സെസ്‌ക് ഫാബ്രിഗാസിന് പകരം ചെല്‍സി നോട്ടമിട്ടിരുന്ന താരമായിരുന്നു പരേഡേസ്.

2017 മുതല്‍  റഷ്യന്‍ ക്ലബിന്റെ താരമാണ് പരേഡേസ്. നേരത്തെ, ബൊക്ക ജൂനിയേഴ്‌സ്, റോമ, എംപോളി എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. അര്‍ജന്റീനയ്ക്ക് വേണ്ടി ഏഴ് തവണയും താരം കളിച്ചു. പിഎസ്ജിയില്‍ എട്ടാം നമ്പര്‍ ജേഴ്‌സിയാണ് താരം അണിയുക. 

click me!