ലെസ്റ്റര്‍ സിറ്റി ഉടമയുടെ ഹെലികോപ്ടര്‍ അപകടത്തിൽപ്പെട്ടു

Published : Oct 28, 2018, 08:00 AM IST
ലെസ്റ്റര്‍ സിറ്റി ഉടമയുടെ ഹെലികോപ്ടര്‍ അപകടത്തിൽപ്പെട്ടു

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീ​ഗ് മത്സരം കഴിഞ്ഞതിന് പിന്നാലെ സ്വന്തം സ്റ്റേഡിയത്തിന് പുറത്ത് ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി 1-1ന് സമനിലയില്‍ കലാശിച്ച വെസ്റ്റ്ഹാം-ലെസ്റ്റര്‍ സിറ്റി മത്സരം അവസാനിച്ച് മണിക്കൂറിനകമായിരുന്നു അപകടം. 

ലണ്ടന്‍: പ്രീമിയര്‍ ലീ​ഗ് ഫുട്ബോൾ ക്ലബ്ബായ ലെസ്റ്റര്‍ സിറ്റിയുടെ ഉടമ വിചായി ശ്രീവധനപ്രഭ ഹെലികോപ്ടര്‍ അപകടത്തിൽപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീ​ഗ് മത്സരം കഴിഞ്ഞതിന് പിന്നാലെ സ്വന്തം സ്റ്റേഡിയത്തിന് പുറത്ത് ഹെലികോപ്ടര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി 1-1ന് സമനിലയില്‍ കലാശിച്ച വെസ്റ്റ്ഹാം-ലെസ്റ്റര്‍ സിറ്റി മത്സരം അവസാനിച്ച് മണിക്കൂറിനകമായിരുന്നു അപകടം. 

ഹെലിക്കോപ്റ്ററിന് തീ പിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. കിങ് പവര്‍ സ്റ്റേഡിയത്തിലെ കാര്‍ പാര്‍ക്കിലേക്കാണ് ഹെലികോപ്ടര്‍ തകർന്ന് വീണത്. സംഭവസ്ഥലത്ത് പൊലീസും അ​ഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. ഹെലികോപ്ടറില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നത് സംബന്ധിച്ചുള്ള വിവരങ്ങൽ ലഭ്യമല്ല.   
 
തായ് കോടീശ്വരനായ ശ്രിവധനപ്രഭ ലെസ്റ്ററിന്റെ എല്ലാ ഹോം മത്സരങ്ങളിലും പങ്കെടുക്കുന്നതിനായി ബന്ധുക്കൾക്കൊപ്പം ഹെലികോപ്ടറിലാണ് സ്റ്റേഡിയത്തിലെത്താറുള്ളത്. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു