
ലണ്ടന്‍: വെയ്ന്‍ റൂണിയെ ദേശീയ ടീമിലേക്ക് തിരിച്ചുവിളിച്ച് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഈ മാസം 15ന് അമേരിക്കയ്‌ക്കെതിരേ നടക്കുന്ന മത്സരത്തിനുള്ള ടീമിലാണ് റൂണിയെ ഉള്‍പ്പെടുത്തിയത്. എന്നാല്‍, മുമ്പ് അണിഞ്ഞിരുന്ന പഴയ പത്താം നമ്പര്‍ ജേഴ്‌സിയില്‍ റൂണിയെ കാണില്ല. മാത്രമല്ല, ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഒരു കാമിയോ റോള്‍ മാത്രമാണ് റൂണിക്ക് നല്‍കുക. പകരക്കാരനായി ഇറങ്ങി, താരങ്ങളോടും ആരാധകരോടും വിടപറയുക മാത്രമാണ് റൂണിക്ക് ചെയ്യാനുണ്ടാവുക. യുഎസിനെതിരായ മത്സരത്തില്‍ മാത്രമാണ് റൂണിക്ക് അവസരം നല്‍കുക. പിന്നീട് ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് മുന്‍ ക്യാപ്റ്റനെ ഒഴിവാക്കും.
നേരത്തെ, വിടവാങ്ങല്‍ മത്സരം കളിക്കാന്‍ ഇംഗ്ലീഷ് പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റ് അനുമതി നല്‍കിയിരുന്നു. വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം. 2017 ഓഗസ്റ്റില്‍ റൂണി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 2016 നവംബറില്‍ സ്‌കോട്ലാന്‍ഡിനെതിരേയാണ് ആണ് റൂണി അവസാനം ഇംഗ്ലണ്ടിനായി കളിച്ചത്. നിലവില്‍ അമേരിക്കന്‍ ലീഗിലെ ഡിസി യുണൈറ്റഡ് ക്ലബ്ബില്‍ കളിക്കുന്ന റൂണി, മികച്ച ഫോമിലാണ്.
53 രാജ്യാന്തര ഗോളുകള്‍ നേടിയിട്ടുളള റൂണിയാണ് , ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍. ഇംഗ്ലണ്ടിനായി ആകെ 119 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!