എന്തൊക്കെ ജോലിയുണ്ട്.. കുട്ടികളെ കുളിപ്പിക്കണം, സ്‌കൂളില്‍ കൊണ്ടാക്കണം; മെസി തിരക്കിലാണ്

Published : Sep 07, 2018, 09:49 AM ISTUpdated : Sep 10, 2018, 05:18 AM IST
എന്തൊക്കെ ജോലിയുണ്ട്.. കുട്ടികളെ കുളിപ്പിക്കണം, സ്‌കൂളില്‍ കൊണ്ടാക്കണം; മെസി തിരക്കിലാണ്

Synopsis

മെസി കുറച്ച സമയങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമിലിട്ട  പോസ്റ്റാണ് വൈറലായിരിക്കുന്നത്. മക്കളായ തിയാഗോയേയും മാത്യോയേയും  സ്‌കൂളില്‍ കൊണ്ടുപോകുന്നതാണ് ചിത്രങ്ങളില്‍. അച്ഛനായ മെസിക്കൊപ്പം തിയാഗോയും മാത്യോയും സ്‌കൂള്‍ യൂണി ഫോമില്‍ നില്‍ക്കുന്നതാണ് ചിത്രങ്ങളില്‍. ഭാര്യ ആന്റോനെല റൊക്കുസോയും കൂട്ടിനുണ്ട്. ഭാര്യയായിരുന്നു ഫോട്ടോയ്ക്ക് പിന്നില്‍.  

ബാഴ്‌സലോണ: ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്ക് ഇത് അവധികാലമാണ്. വരും ദിവസങ്ങളില്‍ മത്സരങ്ങളൊന്നുമില്ല. അപ്പോള്‍ പിന്നെ കുടുംബം നോക്കുക തന്നെ. നമ്മള് നാട്ടുവര്‍ത്തമാനം പറയുന്ന പോലെ. എന്തൊക്കെ ജോലിയുണ്ട് മെസിക്ക്.. കുട്ടികളെ കുളിപ്പിക്കണം.., സ്‌കൂളില്‍ കൊണ്ടാക്കണം. തിരിച്ചുക്കൊണ്ടുവരണം.., പഠിപ്പിക്കണം...

മെസി കുറച്ച സമയങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമിലിട്ട  പോസ്റ്റാണ് വൈറലായിരിക്കുന്നത്. മക്കളായ തിയാഗോയേയും മാത്യോയേയും  സ്‌കൂളില്‍ കൊണ്ടുപോകുന്നതാണ് ചിത്രങ്ങളില്‍. അച്ഛനായ മെസിക്കൊപ്പം തിയാഗോയും മാത്യോയും സ്‌കൂള്‍ യൂണി ഫോമില്‍ നില്‍ക്കുന്നതാണ് ചിത്രങ്ങളില്‍. ഭാര്യ ആന്റോനെല റൊക്കുസോയും കൂട്ടിനുണ്ട്. ഭാര്യയായിരുന്നു ഫോട്ടോയ്ക്ക് പിന്നില്‍.

അര്‍ജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങളുണ്ടെങ്കിലും മെസി ദേശീയ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ശനിയാഴ്ച ഗ്വാട്ടിമാല സെപ്റ്റംമ്പര്‍ 12ന് കൊളംബിയ എന്നിവര്‍ക്കെതിരേയാണ് അര്‍ജന്റീയുടെ മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത