
റിയോഡി ജനീറോ: രാജ്യാന്തര ഫു്ട്ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ലയണല്‍ മെസി പിന്‍വലിക്കണമെന്ന് ബ്രസീലിയന്‍ ഇതിഹാസം പെലെ. പെനാല്‍റ്റി പാഴാക്കന്നത് ആര്‍ക്കും സംഭവിക്കാം. ഏത് മികച്ച കളിക്കാരനും പെനല്‍റ്റി പാഴാക്കിയേക്കാം. പെനല്‍റ്റി എടുക്കാന്‍ ധൈര്യം കാട്ടുന്നവനെ അത് നഷ്ടമാകുന്നുള്ളു എന്നകാര്യം മറക്കരുതം. തന്‍റെ അഭ്യര്‍ത്ഥന മെസി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പെലെ പറഞ്ഞു.
കഴിഞ്ഞ ഒന്നര ദശകത്തിനിടിയില്‍ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരം മെസിയാണെന്നും പെലെ പറഞ്ഞു. മെസി അര്‍ജന്‍റീനിയന്‍ ടീമിൽ തുടരണമെന്ന് ഡിയാഗോ മറഡോണ, റൊണാള്‍ഡീഞ്ഞോ , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയവരും ആവശ്യപ്പെട്ടിരുന്നു.
കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് തോറ്റതിന് പിന്നാലെയാണ് മെസി രാജ്യാന്തര ഫുട്ബോളില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ അര്‍ജന്റീനയുടെ ആദ്യ കിക്കെടുത്ത മെസി പന്ത് പുറത്തേക്കടിച്ച് പാഴാക്കിയിരുന്നു. ഇതോടെ 23 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാനായി ഇറങ്ങിയ അര്‍ജന്റീനയക്ക് തുടര്‍ച്ചയായ നാലാം ഫൈനലിലും കിരീടം കൈയകലത്തില്‍ നഷ്ടമാവുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!