ചാംപ്യന്‍സ് ലീഗ്: ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് ഫൈനല്‍

web desk |  
Published : May 03, 2018, 02:20 AM ISTUpdated : Jun 08, 2018, 05:43 PM IST
ചാംപ്യന്‍സ് ലീഗ്: ലിവര്‍പൂള്‍- റയല്‍ മാഡ്രിഡ് ഫൈനല്‍

Synopsis

ഇന്ന് നേടിയ രണ്ട് എവേ ഗോളുകള്‍ ക്ലോപ്പിന്റേയും സംഘത്തിന്റേയും ഫൈനല്‍ പ്രവേശനത്തിന് നിര്‍ണായകയായി. 

റോം: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ്- ലിവര്‍പൂള്‍ ഫൈനല്‍. രണ്ടാം സെമിയില്‍ റോമയുടെ വെല്ലുവിളി നറികടന്ന് ലിവര്‍പൂള്‍ ഫൈനലില്‍ കടന്നു. രണ്ടാം പാദത്തില്‍ റോമയോട് 4-2ന് പരാജയപ്പെട്ടെങ്കിലും ഇരുപാദങ്ങളിലുമായി 6-7ന്റെ വിജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ 5-2ന് വിജയിച്ചിരുന്നു. ഇന്ന് നേടിയ രണ്ട് എവേ ഗോളുകള്‍ ക്ലോപ്പിന്റേയും സംഘത്തിന്റേയും ഫൈനല്‍ പ്രവേശനത്തിന് നിര്‍ണായകയായി. 

സ്വന്തം ഗ്രൗണ്ടില്‍ ജനിക്കാനുറച്ച് ഇറങ്ങിയ റോമയ്‌ക്കെതിരേ ഒന്‍പതാം മിനിറ്റില്‍ തന്നെ ഇംഗ്ലീഷുകാര്‍ ലീഡ് നേടി. സാദിയോ മാനെയുടെ വകയായിരുന്നു ഗോള്‍. എന്നാല്‍ 15ാം മിനിറ്റില്‍ ജയിംസ് മില്‍നറുടെ സെല്‍ഫ് ഗോളില്‍ റോമ മുന്നിലെത്തി.  ആദ്യ പകുതിക്ക് മുന്‍പ് ലിവര്‍പൂള്‍ ഒരിക്കല്‍കൂടി ലീഡ് നേടി. 25ാം മിനിറ്റില്‍ ജിയോര്‍ന്യോ വിനാള്‍ഡമാണ് ഗോള്‍ നേടിയത്.

രണ്ടാം പകുതിക്ക് പ്രായം ഏഴ് മിനിറ്റ് മാത്രമുള്ളപ്പോള്‍ എഡിന്‍ സെക്കോ റോമയെ ഒപ്പമെത്തിച്ചു. അവസാന മിനിറ്റുകളില്‍ ബെല്‍ജിയം താരം നൈന്‍ഗോളന്‍ നേടിയ രണ്ട് ഗോളുകള്‍ റോമയുടെ തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. ഈമാസം 27ന് കീവിലാണ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രോഹിത് ശര്‍മയുടെ കൈയിലെ 3.25 കോടിയുടെ റോളക്സ് വാച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് ആരാധകർ; കലിപ്പനായി ഹിറ്റ്മാൻ
ശ്രേയസ് അയ്യരല്ല, സൂര്യകുമാർ യാദവിന്‍റെ പിന്‍ഗാമിയായി ഇന്ത്യൻ ടി20 ടീം നായകനായി സെലക്ട‍ർമാര്‍ പരിഗണിക്കുന്നത് സഞ്ജു സാംസണെ