ഐസ്വാളിനെ തകര്‍ത്തു: എങ്കിലും എഎഫ്‌സി കപ്പില്‍ ബംഗളൂരുവിന്റെ നോക്കൗട്ട് പ്രവേശനം തുലാസില്‍

By web deskFirst Published May 3, 2018, 1:31 AM IST
Highlights
  • എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബംഗളൂരു ഐ ലീഗ് ടീമായ ഐസ്വാളിനെ തുരത്തിയാത്.

ബംഗളൂരു: എഎഫ്‌സി കപ്പില്‍ ഐസ്വാളിനെ തോല്‍പ്പിച്ച് ബംഗളൂരു എഫ്‌സി നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബംഗളൂരു ഐ ലീഗ് ടീമായ ഐസ്വാളിനെ തുരത്തിയാത്. ഡാനിയേല്‍ സെഗോവിയ രണ്ടും സുനില്‍ ഛേത്രി, ഉദാത്ത സിങ്, ഡാനിയേല്‍ ലാലിംപുയേ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. 

മാലദ്വീപ് ക്ലബായ ന്യൂ റേഡിയന്റിനും ബംഗളൂരു എഫ്‌സിക്കും ഇപ്പോള്‍ 12 പോയിന്റാണുള്ളത്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ ന്യൂ റേഡിയന്റ് മുന്നിലാണ.് ബംഗളൂരു എഫ്‌സിയുടെ സോണല്‍ സെമി ഫൈനല്‍ സാധ്യതകള്‍ മറ്റു മത്സരങ്ങളെ ആശ്രയിച്ചിരിക്കും. 

അടുത്ത മത്സരത്തില്‍ റേഡിയന്റ് പോയിന്റ് വഴങ്ങുകയും ബംഗളൂരു വിജയിച്ചാലും മാത്രമേ ബംഗളൂരു എഫ്‌സിക്ക് മുന്നോട്ട് പോകാന്‍ സാധിക്കൂ. കഴിഞ്ഞ മത്സരത്തില്‍ ന്യൂ റാഡിയന്റിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ബംഗളൂരുന് വിനയായത്.
 

click me!