ആന്‍ഫീല്‍ഡില്‍ വീണ്ടും സിറ്റി തകര്‍ന്നു

Sajish A |  
Published : Apr 05, 2018, 10:08 AM ISTUpdated : Jun 08, 2018, 05:42 PM IST
ആന്‍ഫീല്‍ഡില്‍ വീണ്ടും സിറ്റി തകര്‍ന്നു

Synopsis

ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പെപ് ഗാര്‍ഡിയോളയുടെ സിറ്റിയെ തകര്‍ത്തു.

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തോല്‍വി. ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പെപ് ഗാര്‍ഡിയോളയുടെ സിറ്റിയെ തകര്‍ത്തു. സിറ്റിക്ക് സെമി കളിക്കണെങ്കില്‍ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.

പന്ത് കൈവശം വെയ്ക്കുന്നതില്‍ സിറ്റി മികച്ച് നിന്നെങ്കിലും ലിവര്‍പൂളിന്റെ വേഗതയ്ക്ക് മുന്നില്‍ സിറ്റിക്ക് കാലിടറി. ആദ്യ 35 മിനിറ്റിനിടെ തന്നെ സിറ്റി തോല്‍വി സമ്മതിച്ചു. 12ാം മിനിറ്റില്‍ മുഹമ്മദ് സലയിലൂടെ ലിവര്‍പൂളിന്റ ആദ്യഗോള്‍. സീസണില്‍ തന്റെ 38ാം ഗോളായിരുന്നു സലായുടേത്. ഫെര്‍മിനോയുടെ പാസിലായിരുന്നു ഗോള്‍.

21ാം മിനിറ്റില്‍ ബോക്‌സിനു പുറത്ത് നിന്ന് തൊടുത്ത ഗംഭീര സ്‌ട്രൈക്കിലൂടെ ഓക്‌സ് ചാമ്പര്‍ലേന്‍ ആണ് സിറ്റിയുടെ വല രണ്ടാമതും കുലുക്കി. 31ാംം മിനിറ്റില്‍ മാനെയാണ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണ സലയാണ് അവസരമൊരുക്കിയത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിരക്കേറിയ ഡല്‍ഹി നഗരത്തിലൂടെ എൻഗിഡിയെ ആശുപത്രിയിലെത്തിച്ചത് 11 മിനിറ്റിനുള്ളിൽ, ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പൊലീസ്
ടി20 ചരിത്രത്തില്‍ ആദ്യം, 15 പന്തില്‍ ഫിഫ്റ്റി, 36 പന്തില്‍ സെഞ്ചുറി, ലോക റെക്കോര്‍ഡിട്ട് വൈഭവ് സൂര്യവംശി