കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

web desk |  
Published : Apr 05, 2018, 09:45 AM ISTUpdated : Jun 08, 2018, 05:51 PM IST
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

Synopsis

പുരുഷ വിഭാഗം ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ 56 കിലോയിലാണ് ഗുരുരാജ  വെള്ളി നേടിയത്.

ഗോള്‍ഡ് കോസ്റ്റ്‍: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷ വിഭാഗം ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ 56 കിലോയിലാണ് ഗുരുരാജ  വെള്ളി നേടിയത്. ആകെ 249 കിലോയാണ് ഗുരു രാജ ഉയര്‍ത്തിയത്. സ്നാച്ചില്‍ 111 കിലോയും ക്ലീന്‍&ജെര്‍ക്കില്‍ 138 കിലോയുമായിരുന്നു താരത്തിന്റെ പ്രകടനം.

അതേ സമയം നീന്തലിൽ മലയാളി താരം സജൻ പ്രകാശ് 50 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സിൽ പുറത്തായി. ഏഴാമതായാണ് സജൻ ഫിനിഷ് ചെയ്തത്. ഗെയിംസിലെ ആദ്യ സ്വർണം ബെർമുഡയുടെ ഫ്ലോറ ഡഫി നേടി. വനിതകളുടെ ട്രയാത്തലണിലാണ് ‍ഡഫിയുടെ സുവർണ നേട്ടം.

സൈക്ലിംഗ് വനിതാ ടീം ഇനത്തിൽ മലയാളി താരം അലീന റെജി ഉൾപ്പെട്ട ഇന്ത്യൻ ടീമിന് രാവിലെ 10.10നാണ് മത്സരം. വർണാഭമായ ചടങ്ങോടെയാണ് ഇരുപത്തിയൊന്നാമത് കോമൺവെൽത്ത് ഗെയിംസിന് ഗോൾഡ് കോസ്റ്റിൽ തുടക്കമായത്.  ചാൾസ് രാജകുമാരനാണ് ഗെയിംസ് ഉദ്ഘാടനം ചെയ്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവിന് മറുപടി നല്‍കി അഭിഷേകും കിഷനും, റണ്‍മല കയറി തിരിച്ചടിച്ച് ഹൈദരാബാദ്, രാജസ്ഥാനെ വീഴ്ത്തിയത് 5 വിക്കറ്റിന്
തിരക്കേറിയ ഡല്‍ഹി നഗരത്തിലൂടെ എൻഗിഡിയെ ആശുപത്രിയിലെത്തിച്ചത് 11 മിനിറ്റിനുള്ളിൽ, ഗ്രീന്‍ കോറിഡോര്‍ ഒരുക്കി പൊലീസ്