കാൾസണ്‍-കരുവാന പോരാട്ടം; ലോക ചെസ് ചാമ്പ്യൻഷിപ്പിലെ രണ്ടാം മത്സരവും സമനിലയിൽ

By Web TeamFirst Published Nov 11, 2018, 11:47 AM IST
Highlights

തുടര്‍ച്ചയായ നാലാം തവണയും ചാമ്പ്യന്‍പട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കാള്‍സണ്‍. ആദ്യം 6.5 പോയിന്‍റ് സ്വന്തമാക്കുന്നവര്‍ക്കാണ് കിരീടം. 12 മത്സരത്തിന് ശേഷവും ചാമ്പ്യനെ കണ്ടുപിടിക്കാനായില്ലെങ്കില്‍ റാപ്പിഡ് ടൈബ്രേക്കര്‍ സിരീസിലൂടെ വിജയിയെ കണ്ടെത്തും

ലണ്ടന്‍: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ രണ്ടാം മത്സരവും സമനിലയിൽ അവസാനിച്ചു. നാല്‍പ്പത്തി ഒൻപത് നീക്കങ്ങൾക്കൊടുവിലാണ് മാഗ്നസ് കാൾസണും, ഫാബിയോ കരുവാനയും സമനില സമ്മതിച്ചത്. മത്സരം മൂന്ന് മണിക്കൂറും പതിനഞ്ച് മിനിറ്റും നീണ്ടു നിന്നു. 

രണ്ടാം സമനിലയോടെ ഇരുവർക്കും ഒരോ പോയിന്‍റ് വീതമായി. മത്സരഫലത്തിൽ തൃപ്തനല്ലെന്നും തോൽവിയെക്കാൾ നല്ലത് സമനിലയാണെന്നും നിലവിലെ ചാമ്പ്യൻ കാൾസൺ പറഞ്ഞു. ചാമ്പ്യൻഷിപ്പിൽ 10 മത്സരം കൂടിയാണ് ശേഷിക്കുന്നത്.

തുടര്‍ച്ചയായ നാലാം തവണയും ചാമ്പ്യന്‍പട്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കാള്‍സണ്‍. ആദ്യം 6.5 പോയിന്‍റ് സ്വന്തമാക്കുന്നവര്‍ക്കാണ് കിരീടം. 12 മത്സരത്തിന് ശേഷവും ചാമ്പ്യനെ കണ്ടുപിടിക്കാനായില്ലെങ്കില്‍ റാപ്പിഡ് ടൈബ്രേക്കര്‍ സിരീസിലൂടെ വിജയിയെ കണ്ടെത്തും.

click me!