ജാവലിനില്‍ അഞ്ജലിയുടെ സ്വപ്നങ്ങൾക്ക് പിന്തുണയുമായി ഫ്രഷ് ടു ഹോം

By Web TeamFirst Published Nov 8, 2018, 1:57 PM IST
Highlights

യുട്യൂബിലൂടെ പാഠങ്ങൾ അഭ്യസിച്ച് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ വി.ഡി.അഞ്ജലിയ്ക്ക് ഇനിയും സ്വപ്നങ്ങൾ കാണാം.കൊച്ചി ആസ്ഥാനമായ ഫ്രഷ് ടു ഹോം സ്ഥാപനം അഞ്ജലിയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്തു. മൂന്ന് വർഷത്തേക്കാണ് കമ്പനി അഞ്ജലിയെ സ്പോൺസർ ചെയ്തത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുയർന്നു വന്ന അഞ്ജലിയുടെ നേട്ടം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

കൊച്ചി: യുട്യൂബിലൂടെ പാഠങ്ങൾ അഭ്യസിച്ച് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ വി.ഡി.അഞ്ജലിയ്ക്ക് ഇനിയും സ്വപ്നങ്ങൾ കാണാം.കൊച്ചി ആസ്ഥാനമായ ഫ്രഷ് ടു ഹോം സ്ഥാപനം അഞ്ജലിയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്തു. മൂന്ന് വർഷത്തേക്കാണ് കമ്പനി അഞ്ജലിയെ സ്പോൺസർ ചെയ്തത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുയർന്നു വന്ന അഞ്ജലിയുടെ നേട്ടം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

പിതാവ് ദിനേശന്റെ പിന്തുണയോടെ മുന്നേറുന്ന അഞ്ജലിക്ക് പരിശീലനത്തിന് സ്വന്തമായി ജാവലിൻ ഇല്ലായിരുന്നു. യൂട്യൂബിൽ വീഡിയോ നോക്കിയാണ് പലപ്പോഴും പരിശീലിച്ചത്. പരിമിതികളിൽ നിന്നും അഞ്ജലി നടത്തിയ സ്വർണ്ണക്കുതിപ്പ് ഏഷ്യാനെറ്റ് ന്യൂസിലൂടെ അറിഞ്ഞതോടെയാണ് പിന്തുണയുമായി ഫ്രഷ് ടു ഹോം രംഗത്തെത്തിയത്. അടുത്ത മൂന്ന് വർഷത്തെ അഞ്ജലിയുടെ പഠന ചിലവും ഹോസ്റ്റൽ ഫീസും കമ്പനി വഹിക്കും. അഞ്ജലിക്ക് നിലവാരമുള്ള ജാവലിൻ നൽകും.എല്ലാ വർഷവും സ്പോർട്സ് കിറ്റ് എത്തിക്കും.

തന്റെ ഉത്തരവാദിത്തം കൂടുകയാണെന്നും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും അഞ്ജലി പറഞ്ഞു. നാട്ടിക ഫിഷറീസ് സ്കൂളിൽ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ് അഞ്ജലി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ തുടർ പഠനത്തിനുള്ള അവസരമാണ് സ്പോൺസർമാർ ഒരുക്കിയിരിക്കുന്നത്.

click me!