കോടികള്‍ ചെലവിട്ട് നിര്‍മിച്ച മഹാരാജാസ് കോളേജ് സ്റ്റേഡിയം തകര്‍ച്ചയുടെ വക്കില്‍

By Web DeskFirst Published Jun 13, 2016, 5:52 AM IST
Highlights

കൊച്ചി: സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സിലില്‍ അധികാരത്തര്‍ക്കവും അഴിമതി ആരോപണങ്ങളും മുറുകുമ്പോള്‍ ദുരിതം അനുഭവിക്കുന്നത് കായിക താരങ്ങളാണ്. കോടികണക്കിന് രൂപ ചെലവിട്ട് സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ നിര്‍മ്മിച്ച മഹാരാജാസ് കോളേജ് ഗ്രൗണ്ട് സ്റ്റേഡിയം ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്.മൈതാനമാകെ കാടുപിടിച്ചു കിടക്കുന്നതിനാല്‍ പാമ്പ് കടിക്കുമെന്ന് പേടിച്ചാണ് അത്‌ലറ്റുകള്‍ പരിശീലനത്തിനെത്തുന്നത്.

2007ല്‍ നാലു കോടി 87 ലക്ഷം രൂപ മുടക്കിയാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെയുള്ള സ്റ്റേഡിയം നവീകരണം നടന്നത്. സ്ഥലം കോളേജിന്റേതും സ്റ്റേഡിയം സ്‌പോര്‍ട്സ് കൗണ്‍സിലിന്റേതുമെന്നാണ് കരാര്‍. ഉദ്ഘാടനത്തിന് ശേഷം കാര്യമായ  അറ്റകുറ്റപണികളൊന്നും നടത്തിയിട്ടില്ല.  തുടര്‍ച്ചയായി അത്‍ലറ്റിക് മീറ്റുകള്‍ നടക്കുന്ന സ്റ്റേഡിയത്തിന്റെ അവസ്ഥ ഇപ്പോള്‍ ഇതാണ്.

പൊട്ടിപൊളിഞ്ഞ് ചോര്‍ന്നൊലിക്കുന്ന പവലിയന്‍.ഉപയോഗിക്കാനാകാത്ത ശുചിമുറികള്‍.കാടുപിടിച്ച് കിടക്കുന്ന ഗ്രൗണ്ട്.ട്രാക്കിന്റെ അവസ്ഥയും മോശം. എറണാകുളം ജില്ലാ കളക്ടര്‍ ചെയര്‍മാനും കോളജ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി രൂപീകരിച്ച കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടില്‍ 25 ലക്ഷം രൂപയുണ്ടായിരുന്നു. ഇത് ഇപ്പോള്‍ എവിടെയന്ന് ആര്‍ക്കും അറിയില്ല.

 

click me!