ബംഗ്ലാദേശുകാര്‍ക്കിടയില്‍പെട്ട മലയാളി ആ വിജയം ആഘോഷിച്ചത്.!

By Web DeskFirst Published Mar 19, 2018, 4:25 PM IST
Highlights

ഈ വിജയത്തിന്‍റെ മറ്റൊരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കൊളംബൊ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ആവേശ കൊടുമുടിയില്‍ എത്തിച്ച മത്സരമായിരുന്നു നിദാഹസ് ട്രോഫി  ഫൈനല്‍. ശ്രീലങ്കന്‍ കാണികളുടെ പോലും ആദരവ് ഇന്ത്യ പിടിച്ചുവാങ്ങിയ വിജയമായിരുന്നു ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയത്. എല്ലാ ആവേശവും നിറഞ്ഞു നിന്നിരുന്ന മത്സരത്തില്‍ ദിനേഷ് കാര്‍ത്തികിന്റെ സിക്‌സാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 

എന്നാല്‍ ഈ വിജയത്തിന്‍റെ മറ്റൊരു ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗള്‍ഫില്‍ ഒരു കൂട്ടം ബംഗ്ലാദേശ് ആരാധകര്‍ക്കിടയില്‍ മത്സരം കണ്ട മലയാളിയുടെ അനുഭവം. ഗള്‍ഫിലെ ഏതോ വര്‍ക്ക് സൈറ്റിലെ മെസിലാണ് സംഭവം എന്ന് വ്യക്തം. ചുറ്റും ബംഗ്ലാദേശികള്‍, കളി അവസാനത്തോട് അടുത്തപ്പോള്‍ ബംഗാളികളുടെ ആവേശവും ആഹ്ലാദവും, അവര്‍ കളിജയിച്ചെന്ന് അവര്‍ ഉറപ്പിച്ചു. അവസാന ബോളിൽ സിക്സ് പാഞ്ഞ നിമിഷത്തെ ശ്‌മശാന മൂകതയെ വിറപ്പിച്ചു കൊണ്ട് ആ കടക്കാരൻ മലയാളിയുടെ അട്ടഹാസം, ജയിച്ചേ ജയിച്ചേ കൂയ് അയാളാ ലൈവിട്ട മൊബൈലുമായി തെരുവിലേക്ക്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീമംഗങ്ങള്‍ ശ്രീലങ്കയുടെ ദേശീയ പതാകയോടൊപ്പം ഗ്രൗണ്ടിനെ വലം വച്ചിരുന്നു. ഇന്ത്യന്‍ ടീമംഗങ്ങള്‍ രാജ്യത്തോട് കാണിച്ച ബഹുമാനവും ആദരവും ശ്രീലങ്കന്‍ കാണികളെ അത്ഭുതപ്പെടുത്തി. ശ്രീലങ്കയുടെ 70ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. 
അപ്രതീക്ഷിതമായി ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ബംഗ്ലാദേശിനെതിരേ രണ്ട് മത്സരങ്ങളിലും ശ്രീലങ്ക പരാജയപ്പെടുകയായിരുന്നു. 

click me!