കേമന്‍മാരില്‍ കോലി ഗാംഗുലിക്കും യുവിക്കുമൊപ്പം

By Web TeamFirst Published Nov 2, 2018, 12:05 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോലി മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. കരിയറില്‍ ഏഴാം തവണയാണ് കോലി ഒരു പരമ്പരയുടെ താരമാകുന്നത്. ഈ നേട്ടത്തില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കും യുവരാജ് സിംഗിനും മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനും വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനുമൊപ്പമാണ് ഇപ്പോള്‍ കോലി.

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോലി മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. കരിയറില്‍ ഏഴാം തവണയാണ് കോലി ഒരു പരമ്പരയുടെ താരമാകുന്നത്. ഈ നേട്ടത്തില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കും യുവരാജ് സിംഗിനും മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനും വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിനുമൊപ്പമാണ് ഇപ്പോള്‍ കോലി.

മൂന്ന് സെഞ്ചുറികള്‍ അടക്കം 453 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസിനെതിരെ കോലി അടിച്ചെടുത്തത്. പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മിന്നുന്ന പ്രകടനത്തെ മറികടന്നാണ് കോലി പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ് സീരിസ് പുരസ്കാരങ്ങള്‍ ലഭിച്ചവരുടെ പട്ടികയില്‍ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സനത് ജയസൂര്യയും ഷോണ്‍ പൊള്ളോക്കുമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. സച്ചിന്‍ 15 തവണ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ജയസൂര്യ 11 തവണയും പൊള്ളോക്ക് ഒമ്പത് തവണയും പരമ്പരയിലെ താരമായിട്ടുണ്ട്.

click me!