
മാഡ്രിഡ്: യൂലൻ ലോപെട്ടോഗിക്ക് പകരം റയൽ മാഡ്രിഡ് കോച്ചാവുമെന്ന റിപ്പോർട്ടുകൾ നിരസിച്ച് ഹൊസെ മോറീഞ്ഞോ. മാഞ്ചസ്റ്റർ യുണൈറ്റഡില്‍ തുടരാനാണ് താൽപര്യമെന്ന് മോറീഞ്ഞോ പറഞ്ഞു. റയൽ തുടർച്ചയായി മൂന്ന് തോൽവി ഏറ്റുവാങ്ങിയതോടെ ലോപെട്ടോഗിയെ പുറത്താക്കുമെന്നും പകരം മോറീഞ്ഞോ തിരിച്ചെത്തുമെന്ന വാർത്തകളോട് പ്രതികരിക്കുക ആയിരുന്നു മോറീഞ്ഞോ.
2010 മുതൽ 2013 വരെ റയലിന്‍റെ കോച്ചായിരുന്നു മോറീഞ്ഞോ. സിനദിൻ സിദാന് പകരം ഈ സീസണിലാണ് ലോപെട്ടോഗി റയൽ കോച്ചായത്. യുണൈറ്റഡിൽ തൃപ്തനാണ്, കരാർ അവസാനിക്കും വരെ ക്ലബ് മാറില്ല. യുണൈറ്റഡിന്‍റെ മത്സരങ്ങളെക്കുറിച്ച് മാത്രമാണ് താനിപ്പോൾ ആലോചിക്കുന്നതെന്നും
മോറീഞ്ഞോ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!