വീണ്ടും യുണൈറ്റഡ്; സോള്‍ഷെയറിന് റെക്കോര്‍ഡ്

By Web TeamFirst Published Jan 20, 2019, 9:04 AM IST
Highlights

ഒലേ സോള്‍ഷെയറിന് റെക്കോര്‍ഡ് ജയം. പ്രീമിയര്‍ ലീഗില്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ആറ് മത്സരങ്ങളും ജയിക്കുന്ന ആദ്യ യുണൈറ്റഡ് പരിശീലകനായി. 

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ ഇടക്കാല പരിശീലകന്‍ ഒലേ സോള്‍ഷെയറിന് റെക്കോര്‍ഡ് ജയം. പ്രീമിയര്‍ ലീഗില്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ആറ് മത്സരങ്ങളും ജയിക്കുന്ന ആദ്യ യുണൈറ്റഡ് പരിശീലകനെന്ന നേട്ടം സോള്‍ഷെയര്‍ സ്വന്തമാക്കി. ബ്രൈറ്റണിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാന്‍ യുണൈറ്റഡ് തോൽപ്പിച്ചത്.

ഇരുപത്തിയേഴാം മിനുറ്റില്‍ പെനാൽറ്റിയിലൂടെ പോള്‍ പോഗ്ബ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഓള്‍ഡ്‌ട്രഫോര്‍ഡിൽ അവസാന മൂന്ന് മത്സരങ്ങളിൽ പോഗ്ബയുടെ അഞ്ചാം ഗോളാണിത്. 42-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് ജയം പൂര്‍ത്തിയാക്കി. 72-ാം മിനിറ്റിലായിരുന്നു ബ്രൈറ്റന്‍റെ ആശ്വാസഗോള്‍. ലീഗില്‍ ബേൺലി, ലെസ്റ്റര്‍ സിറ്റി, ഫുള്‍ഹാം, ലിവര്‍പൂള്‍ ടീമുകളെ ആണ് അടുത്തതായി യുണൈറ്റഡിന് നേരിടാനുള്ളത്.

click me!