ചാംപ്യന്‍സ് ലീഗ്: മാഞ്ചസ്റ്ററിനും റയലിനും യുവന്റസിനും തോല്‍വി

Published : Dec 13, 2018, 10:49 AM IST
ചാംപ്യന്‍സ് ലീഗ്: മാഞ്ചസ്റ്ററിനും റയലിനും യുവന്റസിനും തോല്‍വി

Synopsis

യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റി. റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും യുവന്റസിനും തോല്‍വി. മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചപ്പോള്‍ ബയേണ്‍ മ്യൂനിച്ച് സമനില നേരിടേണ്ടി വന്നു.

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റി. റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും യുവന്റസിനും തോല്‍വി. മാഞ്ചസ്റ്റര്‍ സിറ്റി വിജയിച്ചപ്പോള്‍ ബയേണ്‍ മ്യൂനിച്ച് സമനില നേരിടേണ്ടി വന്നു. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായെേതാ നോക്കൗട്ട് ചിത്രം തെളിഞ്ഞു.

പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡിനെ സിഎസ്‌കെഎ മോസ്‌കോ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിക്കുകയായിരുന്നു. ഫ്യോഡോര്‍ ചാലോവ്, ഷെനിക്കോവ്, സിഗൂര്‍സണ്‍ എന്നിവരാണ് മോസ്‌കോയ്ക്കായി ഗോള്‍ നേടിയത്. തോറ്റെങ്കിലും 12 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായ റയല്‍ അവസാന 16ലേക്ക് മുന്നേറി. 

മറ്റൊരു മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനും തോല്‍വി പിണഞ്ഞു. സ്വിസ് ടീമായ യങ് ബോയ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇറ്റാലിയന്‍ ചാംമ്പ്യന്മാരെ തോല്‍പിച്ചത്. 30, 68 മിനുട്ടുകളില്‍ വെറ്റെറന്‍ താരം ഗിലമെ ഓഹോ നേടിയ ഇരട്ടഗോളാണ് യങ്‌ബോയ്‌സിന് വിജയം സമ്മാനിച്ചത്. 80ആം മിനുട്ടില്‍ പൗളോ ഡിബാല യുവന്റസിനായി ഒരു ഗോള്‍ മടക്കി. തോറ്റെങ്കിലും യുവന്റസ് നോക്കൗട്ടിലേക്ക് മുന്നേറി.


ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പരാജയപ്പെട്ടു. സ്പാനിഷ് ടീം വലന്‍സിയയാണ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചത്. സോളറാണ് വലന്‍സിയയുടെ ഗോള്‍ നേടിയത്. 47ആം മിനുട്ടില്‍ യുണൈറ്റഡ് താരം ഫില്‍ ജോണ്‍സിന്റെ ഓണ്‍ഗോളിലൂടെ വലന്‍സിയ ലീഡുയര്‍ത്തി. കളി തീരാന്‍ മൂന്ന് മിനുട്ട് ബാക്കി നില്‍ക്കെ മാര്‍ക്കസ് റഷ്‌ഫോഡ് യുണൈറ്റഡിനായി ആശ്വാസ ഗോള്‍ നേടി. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തോടെ യുണൈറ്റഡ് രണ്ടാം റൗണ്ടിലെത്തി. 

മറ്റു മത്സരഫലങ്ങള്‍: വിക്‌റ്റോറിയ പ്ലാസന്‍ 2-1 എഎസ് റോമ, മാഞ്ചസ്റ്റര്‍ സിറ്റി 2-1 ഹോഫന്‍ഹീം, ബയേണ്‍ 3-3 അയാക്‌സ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മഞ്ഞപ്പടയിലേക്ക് പുതിയൊരു താരം കൂടി, യുവ ഇന്ത്യൻ വിങ്ങർ ടൈസൺ സിംഗിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
ഫുട്ബോള്‍ ലോകകപ്പ്, മത്സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യവുമായി ഇറാൻ, പ്രതികരിക്കാതെ ഫിഫ