ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ സഹല്‍ അബ്ദുള്‍ സമദും

By Web TeamFirst Published Dec 12, 2018, 11:59 AM IST
Highlights

ഐഎസ്എല്ലില്‍ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കാണ് സാധ്യതാ ടീമില്‍ മുന്‍തൂക്കമുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ അഞ്ച് കളിക്കാരാണ് സാധ്യതാ ടീമിലുള്ളത്.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളിതാരം സഹൽ അബ്ദുൽ സമദിനെ ഉൾപ്പെടുത്തി അടുത്തമാസം നടക്കുന്ന ഏഷ്യാ കപ്പ് ഫുട്ബോളിനുള്ള ഇന്ത്യൻ സാധ്യാതാ ടീമിനെ പ്രഖ്യാപിച്ചു. ഈ സീസണിൽ മികച്ച ഫോമിലുള്ള സഹൽ ആദ്യമായാണ് ഇന്ത്യൻ ക്യാമ്പിലെത്തുന്നത്.

കോച്ച് സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ പ്രഖ്യാപിച്ച 34 അംഗ പട്ടികയിൽ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ഗുർപ്രീത് സിംഗ് സന്ധു, സുനിൽ ഛേത്രി, യുവതാരം കോമൾ തട്ടാൽ തുടങ്ങിയവരും ടീമിലുണ്ട്.

അടുത്തയാഴ്ചയാണ് ക്യാമ്പ് തുടങ്ങുക. ഏഷ്യാകപ്പിന് മുൻപ് ഇന്ത്യ രണ്ട് സന്നാഹമത്സരങ്ങളിൽ കളിക്കും. ജനുവരി ആറിന് യുഎഇ യിലാണ് ഏഷ്യാ കപ്പിന് തുടക്കമാവുക. ഐഎസ്എല്ലില്‍ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കാണ് സാധ്യതാ ടീമില്‍ മുന്‍തൂക്കമുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ അഞ്ച് കളിക്കാരാണ് സാധ്യതാ ടീമിലുള്ളത്.

ബംഗലൂരു, ചെന്നൈയിന്‍, പൂനെ, എടികെ എന്നീ ടീമുകളുടെ നാലു വീതം താരങ്ങളും സാധ്യതാ ടീമിലുണ്ട്. ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

click me!