സലാ രക്ഷകനായി; ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍

Published : Dec 12, 2018, 11:46 AM IST
സലാ രക്ഷകനായി; ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍

Synopsis

ബാഴ്സലോണയെ സമനിലയിൽ തളച്ച ടോട്ടനം, ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കായി പ്രീക്വാര്‍ട്ടറിലെത്തി. 85ആം മിനിറ്റില്‍ ലൂക്കാസ് മൗറാ നേടിയ ഗോളാണ് ടോട്ടനത്തെ രക്ഷിച്ചത്. ഔസ്മാന്‍ ഡെംബലെയുടെ ഗോളിലാണ് ബാഴ്സ ലീഡെടുത്തത്.

പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിൽ, ലിവര്‍പൂളും പിഎസ്ജിയും ടോട്ടനവും നോക്കൗട്ട് റൗണ്ടിലെത്തി. ജീവന്മരണപോരാട്ടത്തില്‍ നാപ്പോളിയെ ഒരു ഗോളിന് തോൽപ്പിച്ചാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. 34ആം മിനിറ്റില്‍ മുഹമ്മദ് സലായാണ് ഗോള്‍ നേടിയത്.

അതേസമയം ബാഴ്സലോണയെ സമനിലയിൽ തളച്ച ടോട്ടനം, ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കായി പ്രീക്വാര്‍ട്ടറിലെത്തി. 85ആം മിനിറ്റില്‍ ലൂക്കാസ് മൗറാ നേടിയ ഗോളാണ് ടോട്ടനത്തെ രക്ഷിച്ചത്. ഔസ്മാന്‍ ഡെംബലെയുടെ ഗോളിലാണ് ബാഴ്സ ലീഡെടുത്തത്. മെസിക്ക് ആദ്യ ഇലവനില്‍ വിശ്രമം അനുവദിച്ചാണ് ബാഴ്സ ഇറങ്ങിയത്. ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബാഴ്സ നേരത്തെ നോക്കൗട്ട് ഉറപ്പിച്ചിരുന്നു. ടോട്ടനം സമനില നേടിയതോടെ, ഇന്റര്‍ മിലാന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിച്ചു.

ലിവര്‍പൂള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍, ഒന്നാം സ്ഥാനക്കാരായി പിഎസ്ജിയും പ്രീക്വാര്‍ട്ടറിലെത്തി. റെഡ് സ്റ്റാറിനെ ഒന്നിനെതിരെ
4 ഗോളിന് പിഎസ്ജി തോൽപ്പിച്ചു. നെയ്മറും കവാനിയും എംബാപ്പെയും പിഎസ്ജിക്കായി ഗോള്‍ നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് 'സ്പാനിഷ് ബുൾ'; ആക്രമണനിര ശക്തമാക്കി കൊമ്പന്മാർ
മധ്യനിരയിൽ സ്പാനിഷ് കോട്ടകെട്ടാൻ ബ്ലാസ്റ്റേഴ്സ്, ഗോകുലത്തിന്റ മിഡ്‌ഫീല്‍ഡ് ജനറല്‍ മത്യാസ് ഹെർണാണ്ടസ് ഇനി മഞ്ഞപ്പടയ്ക്കൊപ്പം