കിരീട നേട്ടത്തോടെ സിറ്റി സീസണ് തുടക്കമിട്ടു

Published : Aug 05, 2018, 10:07 PM IST
കിരീട നേട്ടത്തോടെ സിറ്റി സീസണ് തുടക്കമിട്ടു

Synopsis

ചെല്‍സിയെ തോല്‍പ്പിച്ച് കമ്മ്യൂണിറ്റി ഷീല്‍ഡ് നേടിക്കൊണ്ടാണ് സിറ്റി സീസണ് തുടക്കം കുറിച്ചത്

ലണ്ടന്‍: നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ കിരിടനേട്ടത്തോടെ പുതിയ സീസണ് തുടക്കം കുറിച്ചു. ചെല്‍സിയെ തോല്‍പ്പിച്ച് കമ്മ്യൂണിറ്റി ഷീല്‍ഡ് നേടിക്കൊണ്ടാണ് സിറ്റി സീസണ് തുടക്കം കുറിച്ചത്. സെര്‍ജിയോ അഗ്യൂറോ നേടിയ രണ്ട് ഗോളുകളാണ് സിറ്റിക്ക് ജയമൊരുക്കിയത്. ഇരു പകുതികളിലുമായിരുന്നു സിറ്റിയുടെ ഗോള്‍.

മത്സരത്തിന്റെ തുടക്കത്തില്‍ സിറ്റിയുടെ ആധിപത്യമായിരുന്നു. അതിന്റെ ഫലമായി 13ാം മിനിറ്റില്‍ തന്നെ  അവര്‍ ആദ്യ ഗോള്‍ കണ്ടെത്തി. ഫില്‍ ഫോഡന്റെ പാസില്‍ നിന്നായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ ഗോള്‍. പന്ത് കൈവശം വെക്കുന്നതില്‍ ചെല്‍സി മിടുക്ക് കാണിച്ചെങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്ക് സാധിച്ചില്ല.

രണ്ടാം പകുതി ആരംഭിച്ച് ഉടനെ സിറ്റി വിജയമുറപ്പിച്ച ഗോളും നേടി. 58ാം മിനിറ്റിലായിരുന്നു സിറ്റിയുടെ രണ്ടാം ഗോള്‍. ചെല്‍സി മധ്യനിരയില്‍ സംഭവിച്ച പിഴവ് മുതലെടുത്തു പന്തുമായി മുന്നേറിയ ബെര്‍ണാഡോ സില്‍വ പന്ത് അഗ്യൂറോക്ക് നല്‍കി. പിഴവൊന്നും കൂടാതെ അഗ്യൂറോ പന്ത് വലയില്‍ എത്തിച്ചു.

പുതിയ മാനേജര്‍ സാരിയുടെ കീഴിലെ ആദ്യ ഒഫിഷ്യല്‍ മത്സരമായിരുന്നു ചെല്‍സിക്കിത്. എന്നാല്‍ അത്ര പ്രതീക്ഷ നല്‍കുന്നതല്ല ചെല്‍സിയുടെ പ്രകടനം. ആറു ഷോട്ടുകള്‍ മാത്രമാണ് സിറ്റിക്കെതിരെ അടിക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞത്. അതില്‍ രണ്ടെണ്ണം മാത്രമായിരുന്നു ഗോളിലേക്ക് ഉണ്ടായിരുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു