സ്വന്തം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തരിപ്പണം

Published : Aug 28, 2018, 09:50 AM ISTUpdated : Sep 10, 2018, 04:02 AM IST
സ്വന്തം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തരിപ്പണം

Synopsis

ലൂകാസ് മൗറയുടെ ഇരട്ടഗോളും ഹാരി കെയ്‌നിന്റെ ഒരു ഗോളുമാണ് മാഞ്ചസ്റ്ററിനെ തകര്‍ത്തത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്ന് പുലര്‍ച്ചെ ഓള്‍ഡ്ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാമിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്ററിന്റെ തോല്‍വി. ലൂകാസ് മൗറയുടെ ഇരട്ടഗോളും ഹാരി കെയ്‌നിന്റെ ഒരു ഗോളുമാണ് മാഞ്ചസ്റ്ററിനെ തകര്‍ത്തത്.

കഴിഞ്ഞ മത്സരത്തില്‍  ബ്രൈറ്റണിനെതിരേയും മാഞ്ചസ്റ്റര്‍ തോല്‍വിയായിരുന്നു ഫലം. അതുക്കൊണ്ട് തന്നെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. മാത്രമല്ല, ആദ്യ പകുതിയില്‍ മിക്കവാറും സമയവും പന്ത് യുനൈറ്റഡിന്റെ കാലുകളിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ യുണൈറ്റഡ് പ്രതിരോധം മൂന്ന് ഗോള്‍ വഴങ്ങി.

രണ്ട് മിനിറ്റുകള്‍ക്കിടെ രണ്ട് ഗോളാണ് മാഞ്ചസ്റ്റര്‍ വഴങ്ങിയത്.  50ാംം മിനിറ്റില്‍ ട്രിപ്പിയറിന്റെ കോര്‍ണറില്‍ നിന്ന് കെയ്ന്‍ ആദ്യ ഗോള്‍ നേടി. 52ാം മിനിറ്റില്‍ രണ്ടാം ഗോളും മാഞ്ചസ്റ്റര്‍  വഴങ്ങി. മൗറയുടെ വകയായിരുന്നുന്ന ഗോള്‍. ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ മാഞ്ചസ്റ്റര്‍ മുന്നേറ്റത്തിന്റെ മൂര്‍ച്ച കൂട്ടാനായി അലക്‌സിസ് സാഞ്ചസിനെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. 84 ആം മിനുട്ടില്‍ മൗറ മൂന്നാം ഗോളും നേടി. മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രമാണ് യുനൈറ്റഡിനുള്ളത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു
ലോകകപ്പിന് വിപ്ലവകരമായ മാറ്റങ്ങളുമായി ഫിഫ, ഗ്രൗണ്ടിൽ വായ മൂടിപ്പിടിച്ചാൽ ഇനി ചുവപ്പ് കാർഡ്; മഞ്ഞക്കാർഡ് നിയമത്തിൽ ഇളവ്