
കെയ്‌റോ: ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ആഞ്ഞടിച്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ. തന്‍റെ കത്തുകള്‍ അസോസിയേഷന്‍ അവഗണിക്കുന്നു എന്നാണ് സൂപ്പര്‍ സ്‌ട്രൈക്കറുടെ പരാതി. നേരത്തെ പലകുറി ഇടഞ്ഞിരുന്ന സലായും അസോസിയേഷനും വീണ്ടും അകലുന്നു എന്ന വാര്‍ത്തകളാണ് ഇത് സൂചിപ്പിക്കുന്നത്.
'ഫുട്ബോള്‍ അസോസിയേഷനുകള്‍ താരങ്ങളുടെ പരാതികള്‍ പരിഹരിക്കുക സ്വാഭാവികമാണ്. എങ്കില്‍ മാത്രമേ ടീം താരങ്ങള്‍ക്ക് സുരക്ഷിതമായി തോന്നുകയുളളൂ. എന്നാല്‍ തന്‍റെ കാര്യത്തില്‍ വിപരീത കാര്യങ്ങളാണ് സംഭവിക്കുന്നത്. തന്‍റെയും അഭിഭാഷകന്‍റെയും കത്തുകള്‍ അവഗണിക്കുന്നത് അസാധാരണമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നറിയില്ല. തന്‍റെ സന്ദേശങ്ങള്‍ വായിക്കാന്‍ സമയമില്ലാത്തതു കൊണ്ടാണോ'- സലാ ട്വിറ്ററില്‍ കുറിച്ചു.
ലോകകപ്പ് തോല്‍വിക്ക് ശേഷം ദേശീയ ടീമില്‍ അഴിച്ചുപണി വേണമെന്ന് വാദിച്ചതും വിവാദ ചെച്‌നിയന്‍ നേതാവുമായുള്ള കൂടിക്കാഴ്‌ച്ചയും സലായെ ഫുട്ബോള്‍ അസോസിയേഷനില്‍ നിന്നകറ്റിയിരുന്നു. പിന്നാലെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ വന്നെങ്കിലും സലാ ഈജിപ്ഷ്യന്‍ കുപ്പായത്തില്‍ തുടരുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!