ടോട്ടന്‍ഹാം തോറ്റു; മാഞ്ചസ്റ്ററിനും ആഴ്‌സനലിനും ജയം

Published : Sep 02, 2018, 11:16 PM ISTUpdated : Sep 10, 2018, 01:16 AM IST
ടോട്ടന്‍ഹാം തോറ്റു; മാഞ്ചസ്റ്ററിനും ആഴ്‌സനലിനും ജയം

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ആഴ്‌സനിലും വിജയം. എന്നാല്‍ ലീഗിലെ ശക്തരായ ടോട്ടന്‍ഹാമിന് തോല്‍ ഏറ്റുവാങ്ങേണ്ടി വന്നു. മാഞ്ചസ്റ്റര്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍ലിയേയും ആഴ്‌സനല്‍ രണ്ടിനെതിരേ മൂന്ന് ഗോളിന് കാര്‍ഡിഫ് സിറ്റിയേയും തോല്‍വി അറിഞ്ഞു. എന്നാല്‍ വാറ്റ്‌ഫോര്‍ഡ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ടോട്ടന്‍ഹാമിനെ അട്ടിമറിക്കുകയായിരുന്നു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ആഴ്‌സനിലും വിജയം. എന്നാല്‍ ലീഗിലെ ശക്തരായ ടോട്ടന്‍ഹാമിന് തോല്‍ ഏറ്റുവാങ്ങേണ്ടി വന്നു. മാഞ്ചസ്റ്റര്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍ലിയേയും ആഴ്‌സനല്‍ രണ്ടിനെതിരേ മൂന്ന് ഗോളിന് കാര്‍ഡിഫ് സിറ്റിയേയും തോല്‍വി അറിഞ്ഞു. എന്നാല്‍ വാറ്റ്‌ഫോര്‍ഡ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ടോട്ടന്‍ഹാമിനെ അട്ടിമറിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്ന് മത്സരങ്ങളും വിജയിച്ച ടീമാണ് ടോട്ടന്‍ഹാം. എന്നാല്‍ വാറ്റ്‌ഫോര്‍ഡിന്റെ ഗ്രൗണ്ടില്‍ അപ്രതീക്ഷിത തോല്‍വി പിണഞ്ഞു.  53ആം മിനുട്ടില്‍ ഡോകൗറിന്റെ സെല്‍ഫ് ഗോളില്‍ ടോട്ടന്‍ഹാം മുന്നിലെത്തി. എന്നാല്‍ 69ആം മിനുട്ടില്‍ വാറ്റ്‌ഫോര്‍ഡ് ഡീനിയിലൂടെ സമനില നേടി. 76ആം മിനുട്ടില്‍ കാത്കാര്‍ടിലൂടെ വിജയഗോളും. രണ്ട് ഗോളുകളും ഹൊലെബാസ് ആണ് ഒരുക്കിയത്.

കാര്‍ഡിഫ് സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരില്‍ രണ്ട് തവണ പൊരുതി സമനില പിടിച്ച ശേഷമാണ് കര്‍ഡിഫ് തോല്‍വി വഴങ്ങിയത്. മുസ്താഫി, ഒബാമയങ്, ലകസാറ്റെ എന്നിവര്‍ ആഴ്‌സനലിനായി ഗോള്‍ കണ്ടെത്തി. വിക്റ്റര്‍ കമറാസ, ഡാനി വാര്‍ഡ് എന്നിവരാണ് കാര്‍ഡിഫിന്റെ ഗോളുകള്‍ നേടിയത്.

ലുകാകുവിന്റെ രണ്ട് ഗോളുകളാണ് മാഞ്ചസ്റ്ററിന് വിജയമൊരുക്കിയത്. 27, 44 മിനിറ്റുകളിലായിരുന്നു ലുകാകുവിന്റെ ഗോള്‍. മത്സരത്തില്‍ പോള്‍ പോഗ്ബ പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും വിജയം മാഞ്ചസ്റ്ററിനൊപ്പം നിന്നു. 71 ാം മിനിറ്റില്‍ മാര്‍കസ് റാഷ്‌ഫോര്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത