അര്‍ജന്‍റീനയില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ കൗമാര ഭാരോദ്വഹന താരം

Published : Oct 09, 2018, 10:38 AM ISTUpdated : Oct 09, 2018, 10:39 AM IST
അര്‍ജന്‍റീനയില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ കൗമാര ഭാരോദ്വഹന താരം

Synopsis

യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ആണ്‍കുട്ടികളുടെ ഭാരോദ്വഹനത്തില്‍ ജെറിമി ലാല്‍റിന്നുംഗയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 62 കിലോ വിഭാഗത്തില്‍ 274 കിലോ ഭാരമുയര്‍ത്തിയാണ് മിസോറാമില്‍ നിന്നുള്ള താരം സ്വര്‍ണം നേടിയത്. യൂത്ത് ഒളിംപിക്‌സിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്.

ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ആണ്‍കുട്ടികളുടെ ഭാരോദ്വഹനത്തില്‍ ജെറിമി ലാല്‍റിന്നുംഗയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 62 കിലോ വിഭാഗത്തില്‍ 274 കിലോ ഭാരമുയര്‍ത്തിയാണ് മിസോറാമില്‍ നിന്നുള്ള താരം സ്വര്‍ണം നേടിയത്. യൂത്ത് ഒളിംപിക്‌സിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്.

ഐസ്വാള്‍ സ്വദേശിയായ 15കാരനെ ഇന്ത്യന്‍ ഭാരോദ്വഹനത്തിലെ അടുത്ത വലിയ പേരായിട്ടാണ് കണക്കാക്കുന്നത്. താരത്തിന്റെ മികച്ച വ്യക്തിഗത നേട്ടം കൂടിയാണിത്. സ്‌നാച്ചില്‍ 124 കിലോ ഗ്രാമും ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 150 കിലോ ഗ്രാമുമാണ് താരം ഉയര്‍ത്തിയത്.

ലോക യൂത്ത് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് ലാല്‍റിന്നുംഗ. അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിംപിക്‌സിലെ ഇതേയിനിത്തില്‍ തുര്‍ക്കിയുടെ ടോപ്റ്റാസ് കാനര്‍ വെള്ളി (263 കിലോഗ്രാം), കൊളംബിയയുടെ വിയ്യര്‍ എസ്റ്റിവെന്‍ (260) വെങ്കലവും നേടി.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു