'ഇന്നവനെന്‍റെ ദുഖമാണ് ' ; ആദ്യ കാമുകനെക്കുറിച്ച് ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ

Published : Feb 03, 2022, 02:14 PM ISTUpdated : Mar 22, 2022, 04:15 PM IST
'ഇന്നവനെന്‍റെ ദുഖമാണ് ' ; ആദ്യ കാമുകനെക്കുറിച്ച്  ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ

Synopsis

"അവനെ കുറിച്ചുളള നല്ല ഓര്‍മ്മകളാണ്  ഇന്ന് എന്‍റെ ദു:ഖം". ഉത്തേജകമരുന്നുപയോഗിച്ചതിന് 15 മാസത്തെ വിലക്കിന് ശേഷം തിരിച്ചുവരുന്ന ടെന്നീസിലെ ഗ്ലാമര്‍ താരമായ മരിയ ഷറപ്പോവ ടെന്നീസ് താരം ഗ്രിഗർ ദിമിത്രോവുമായുമുണ്ടായിരുന്ന തന്‍റെ പ്രണയത്തെ കുറിച്ച് തുറന്നുപറയുന്നു. 30 വയസ്സുളള  റഷ്യന്‍ സുന്ദരി തന്‍റെ ആത്മകഥയിലൂടെയാണ്  പ്രണയോര്‍മ്മകള്‍ വെളിപ്പെടുത്തിയത്.

'തനിക്കായിരുന്നു ആദ്യം ഗ്രിഗറിനോട് ഇഷ്ടം തോന്നിയത്. ഗൂഗിളില്‍ കയറി ഗ്രിഗറിന്‍റെ വയസ്സ് നോക്കി. 21 വയസ്സ്. ശേഷം ഗ്രിഗര്‍ക്ക് തന്‍റെ മെയില്‍ എഡി കൊടുത്തു. ഇമെയിലില്‍ നിന്നും ഗ്രിഗര്‍ എന്‍റെ നമ്പര്‍ ചോദിച്ചു. പതുക്കെ മെസെജുകള്‍ ഫോണ്‍ കോളുകളായി മാറി. അത് പിന്നീട് സ്കൈപ് കോളുകളിലേക്കും', മരിയ കുറിച്ചു.

പ്രണയബന്ധത്തിലെ പൊരുത്തകേടുകളും ആത്മകഥയിലൂടെ താരം പറയുന്നു. 2013ലായിരുന്നും  മരിയ ഷറപ്പോവയും ബൾഗേറിയൻ ടെന്നീസ് താരം ഗ്രിഗർ ദിമിത്രോവും പ്രണയത്തിലാവുന്നത്. രണ്ട് വര്‍ഷം മാത്രമേ ഇവരുടെ പ്രണയത്തിന് ആയുസ്സുണ്ടായിരുന്നോള്ളൂ.  2015ലെ വിംബിള്‍ഡൺ ടൂര്‍ണമെന്‍റിനിടക്ക് വേര്‍പിരിയേണ്ടിവന്നുവെന്നും ഗ്രിഗറിനെ കുറിച്ചുളള ഓര്‍മ്മകള്‍ ഒരു വേദനയായി ഇപ്പോഴും കൂടെയുണ്ടെന്നും താരം പറയുന്നു.

ഗ്രിഗറുമായുളള പ്രണയം തകർന്നതിനേത്തുടർന്ന് ബാസ്കറ്റ്ബോൾ താരം സാഷ വുജാസിക്കുമായി ബന്ധം സ്‌ഥാപിച്ചു. ആ ബന്ധവും തകരുകയായിരുന്നു.ഉത്തേജകമരുന്നുപയോഗം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മരിയ ഷോറപ്പോവയെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ രണ്ടു വർഷത്തേക്കു വിലക്കിയത്. നിരോധിക്കപ്പെട്ട മരുന്നായ മെൽഡോണിയം ആണ് മരിയ  ഉപയോഗിച്ചത്.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് കളിക്കാന്‍ ബാബര്‍ അസം പരിക്ക് മറച്ചുവച്ചു? ആരോപണവുമായി സെലക്ഷന്‍ കമ്മിറ്റി അംഗം
'അവന്‍ ഇനിയും പഠിക്കാനുണ്ട്, ഇത്തവണ അനായാസമായിരിക്കില്ല'; സൂര്യവന്‍ഷിക്ക് മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ