
ബംഗലൂരു: ഇന്ത്യന്‍ ടീം അംഗം സ്റ്റുവര്‍ട്ട് ബിന്നി ടീമിലെത്തിയാലും മോശം പ്രകടനം നടത്തിയാലുമെല്ലാം ട്രോളന്‍മാര്‍ ആദ്യം കളിയാക്കി കൊല്ലുന്നത് ബിന്നിയുടെ ഭാര്യയും ടിവി അവതാരകയുമായ മായന്തി ലാംഗറെയാണ്. പലപ്പോഴും അശ്ലീലച്ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ചായിരിക്കും കളിയാക്കലുകള്‍. കഴിഞ്ഞ ആഴ്ച വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 മത്സരത്തില്‍ ബിന്നി ഒരോവറില്‍ അഞ്ച് സിക്സറുകള്‍ വഴങ്ങിയതോടെയാണ് ട്രോളന്‍മാര്‍ വീണ്ടും മായന്തിയ്ക്കെതിരെ തിരിഞ്ഞത്.
കളിയാക്കല്‍ അവസാനം ബിന്നിയെ ഡൈവോഴ്സ് ചെയ്തൂടെ ബിന്നിയുടെ പ്രകടനം കണ്ട് ആത്മഹത്യ ചെയ്തൂകൂടെ തുടങ്ങിയ ചോദ്യങ്ങള്‍ വരെയെത്തി. എന്നാല്‍ ഇത്രയും കാലം തന്നെ ട്രോളിയവര്‍ക്കെല്ലാംകൂടി മായന്തി ഒരു ഉഗ്രന്‍ മറുപടി നല്‍കിയിരിക്കുകയാണിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത ഒരു കത്തിലൂടെയാണ് മായന്തി ട്രോളന്‍മാരുടെ വായടിപ്പിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ മരിക്കണമെന്ന് ആരും ആഗ്രഹിക്കില്ല. ഇത്തരത്തില്‍ അക്രമാസക്തമായ സന്ദേശങ്ങളോ ചിത്രങ്ങളോ അയക്കില്ല. അതുപോലെ എന്നോട് ആത്മഹത്യ ചെയ്തൂടെ എന്ന് ചോദിക്കുന്നവര്‍ ഞാനങ്ങനെ ചെയ്താല്‍ എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചോ വേദനയെക്കുറിച്ചോ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ.
18 വയസുമുതല്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ് താനെന്നും തന്നെ കളിയാക്കി സമയം കളയുന്ന സമയത്ത് വല്ല പണിയുമെടുത്ത് കുടുംബത്തെ സഹായിക്കാനും ട്രോളന്‍മാരോട് കത്തിലൂടെ മായന്തി അഭ്യര്‍ഥിക്കുന്നുണ്ട്. തന്നെ കളിയാക്കിയപ്പോള്‍ അത് ചെയ്തവര്‍ക്ക് ചെറിയ സുഖം കിട്ടിക്കാണും അതിനപ്പുറം വേറൊന്നുമില്ലെന്നും മായന്തി പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!