സാനിയുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി ഹിംഗിസ്

Published : Feb 03, 2022, 02:14 PM IST
സാനിയുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി ഹിംഗിസ്

Synopsis

റിയോ ഡി ജനീറോ: ടെന്നീസ് വനിതാ ഡബിള്‍സിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു സാനിയാ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യം. ഇരുവരെയും ചേര്‍ത്ത് ആരാധകര്‍ സാന്റീന എന്നുവരെ വിളിച്ചു. മൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങളും 11 ഡബ്ല്യു ടി എ കിരീടങ്ങളും ഇരുവരും ചേര്‍ന്ന് നേടുകയും ചെയ്തു. എന്നാല്‍ സാനിയയുമായി വഴി പിരിയുകയാണെന്ന് അടുത്തിടെ ഹിംഗിസ് പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ അതിനുള്ള കാരണം വ്യക്തമാക്കി ഹിംഗിസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു പോസ്റ്റിലൂടെയാണ് സാനിയയുമായി വേര്‍പിരിയാനുള്ള കാരണം ഹിംഗിസ് വ്യക്തമാക്കുന്നത്.

ഞാനും സാനിയയുടെ കൂടി മൂന്ന് ഗ്രാന്‍സ്ലാമുകളും പതിനൊന്ന് 11 ഡബ്ല്യു ടി എ കിരീടങ്ങളും നേടി. ഇതോടെ ഞങ്ങളില്‍ ആരാധകര്‍ക്കുള്ള പ്രതീക്ഷകളും വാനോളം ഉയര്‍ന്നു. എന്നാല്‍ സമീപകാലത്ത് നടന്ന ചില ടൂര്‍ണമെന്റുകളില്‍ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ഞങ്ങള്‍ക്കായില്ല. അതുകൊണ്ടാണ് വ്യത്യസ്ത പങ്കാളികളുടെ കൂടെ മത്സരിക്കാനുള്ള തീരുമാനം എടുത്തത്. ഇത് തികച്ചു പ്രഫഷണലായ തീരുമാനമായിരുന്നു. ഇത് ഞങ്ങളുടെ വ്യക്തിപരമായ സ്നേഹബന്ധത്തെ ഒരിക്കലും ബാധിക്കില്ല. ഒക്ടോബറില്‍ സിംഗപ്പൂരില്‍ നടക്കുന്ന ഡബ്ല്യു ടി എ കിരീടപ്പോരാട്ടത്തില്‍ ഞങ്ങള്‍ ഇറങ്ങുന്നുണ്ട്. കിരീടം നിലനിര്‍ത്താനായി. ഞങ്ങളുടെ വേര്‍പിരിയലിനെച്ചൊല്ലി മാധ്യമങ്ങളിലൂടെ പല കഥകളും പ്രചരിക്കുന്നതിനാലാണ് വിശദീകരണവുമായി രംഗത്തുവന്നതെന്നും ഹിംഗിസ് പറയുന്നു.

2015ലാണ് സാനിയ-ഹിംഗിസ് സഖ്യം ആദ്യമായി ഒരുമിച്ചത്. തുടര്‍ച്ചയായി മൂന്ന് കിരീടങ്ങള്‍ നേടി തുടങ്ങിയ ഇരുവരും ലോക ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലോകകപ്പ് കളിക്കാന്‍ ബാബര്‍ അസം പരിക്ക് മറച്ചുവച്ചു? ആരോപണവുമായി സെലക്ഷന്‍ കമ്മിറ്റി അംഗം
'അവന്‍ ഇനിയും പഠിക്കാനുണ്ട്, ഇത്തവണ അനായാസമായിരിക്കില്ല'; സൂര്യവന്‍ഷിക്ക് മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ