ഷൂട്ടറായ കേന്ദ്രമന്ത്രിയുടെ മുഖത്തേക്ക് മേരികോമിന്‍റെ പുഷ് - വീഡിയോ

Published : Nov 02, 2018, 10:49 AM IST
ഷൂട്ടറായ കേന്ദ്രമന്ത്രിയുടെ മുഖത്തേക്ക് മേരികോമിന്‍റെ പുഷ് - വീഡിയോ

Synopsis

ബോക്സിംഗ് ഗ്ലൗസണിഞ്ഞ് കേന്ദ്ര മന്ത്രിയുമായി ഏറ്റുമുട്ടുന്ന വീഡിയോ മേരികോം തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. മന്ത്രി പഴയ കായിക താരത്തിലേക്ക് മടങ്ങിയതോടെ രസകരമായ നിമിഷങ്ങളാണ് പിന്നീട് പിറന്നത്

ദില്ലി: കായിക രംഗത്ത് ഇന്ത്യന്‍ പതാക വാനിലുയരെ പറപ്പിച്ച താരമാണ് മേരികോം. ബോക്സിംഗ് റിംഗില്‍ സുവര്‍ണ നേട്ടങ്ങള്‍ രാജ്യത്തിനായി സ്വന്തമാക്കിയ മേരികോം ഒളിമ്പിക്സിലും മെഡല്‍ നേടിയിട്ടുണ്ട്. അതുപോലെ തന്നെ ഇപ്പോള്‍ കേന്ദ്ര കായിക മന്ത്രിയായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഒളിമ്പിക് മെഡല്‍ വെടിവെച്ചിട്ട മിന്നും താരമാണ്.

ഇന്നലെ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ എത്തിയ മന്ത്രിക്ക് ഒരു ആഗ്രഹം, ബോക്സിംഗ് പഠിക്കണം. ഇതോടെ കളത്തില്‍ മേരികോം തന്നെയെത്തി. ബോക്സിംഗ് ഗ്ലൗസണിഞ്ഞ് കേന്ദ്ര മന്ത്രിയുമായി ഏറ്റുമുട്ടുന്ന വീഡിയോ മേരികോം തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

മന്ത്രി പഴയ കായിക താരത്തിലേക്ക് മടങ്ങിയതോടെ രസകരമായ നിമിഷങ്ങളാണ് പിന്നീട് പിറന്നത്. മേരികോമിന്‍റെ പുഷ് തടയാനും അടവ് പ്രയോഗിക്കാനുമെല്ലാം മന്ത്രി എളുപ്പത്തില്‍ പഠിക്കുന്നുണ്ട്. നവംബര്‍ 15 മുതല്‍ 24 വരൊണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു