Latest Videos

രാഷ്ട്രീയത്തിലും സിക്സറടിച്ച് മൊര്‍ത്താസ ബംഗ്ലാദേശ് പാര്‍ലമെന്റില്‍

By Web TeamFirst Published Dec 31, 2018, 12:41 PM IST
Highlights

ബംഗ്ലാദേശ് പാര്‍ലെന്റിലെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് ക്യാപ്റ്റനും ആദ്യ സജീവ ക്രിക്കറ്ററുമായി മൊര്‍ത്താസ. പോള്‍ ചെയ്തതില്‍ 96 ശതമാനം വോട്ടും നേടിയാണ് മൊര്‍ത്തസ ജയം സ്വന്തമാക്കിയത്.

ധാക്ക: ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഏകദിന ടീം നായകന്‍ മഷ്‌റഫി മൊര്‍ത്താസക്ക് മിന്നും ജയം. നരാലി-2 മണ്ഡലത്തില്‍ നിന്ന് ഭരണകക്ഷിയായി അവാമി ലീഗിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച മൊര്‍ത്താസ വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ഇതോടെ ബംഗ്ലാദേശ് പാര്‍ലെന്റിലെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് ക്യാപ്റ്റനും ആദ്യ സജീവ ക്രിക്കറ്ററുമായി മൊര്‍ത്താസ. പോള്‍ ചെയ്തതില്‍ 96 ശതമാനം വോട്ടും നേടിയാണ് മൊര്‍ത്തസ ജയം സ്വന്തമാക്കിയത്. പൊതു തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.

ഭരണത്തില്‍ തുടര്‍ച്ചയായ മൂന്നാം ഊഴം തേടിയാണ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് മത്സരിക്കാനിറങ്ങിയത്. അടുത്തവര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ 35കാരനായ മൊര്‍ത്താസ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബംഗ്ലാദേശിനായി 199 ഏകദിനങ്ങള്‍ കളിച്ച മൊര്‍ത്താസ 252 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 65 ടെസ്റ്റുകളും മൊര്‍ത്താസ ബംഗ്ലാദേശിനായി കളിച്ചു.

click me!