എംബാപ്പെ റോണോയെക്കാള്‍ കേമന്‍, ലോകത്തെ മികച്ച സ്‌ട്രൈക്കര്‍‍: ഡച്ച് താരം

By Web TeamFirst Published Sep 14, 2018, 11:33 AM IST
Highlights

'പത്തൊമ്പതാം വയസില്‍ ഫുട്ബോള്‍ ലോകത്ത് എംബാപ്പെ കൊടുങ്കാറ്റായി. അതിനാല്‍ റൊണാള്‍ഡോയേക്കാള്‍ മികച്ച സ്‌ട്രൈക്കര്‍ എംബാപ്പെയാണ്. എന്നാല്‍ റോണോയുടെ സാന്നിധ്യം സീരിസ് എയ്ക്ക് ഗുണം ചെയ്യും'

മിലാന്‍: ഫ്രാന്‍സിന്‍റെ യുവ സെന്‍സേഷന്‍ എംബാപ്പെ പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോയെക്കാള്‍ മികച്ച സ്‌ട്രൈക്കര്‍ എന്ന് ഡച്ച് താരം സ്റ്റീഫന്‍ ഡി വ്രിജ്. കരിയറില്‍ താന്‍ നേരിട്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ എംബാപ്പെയാണെന്നും ഇന്‍റര്‍ മിലാന്‍ പ്രതിരോധ താരം വ്യക്തമാക്കി. ലോകത്തെ മികച്ച സ്‌ട്രൈക്കര്‍ ആരെന്ന ചോദ്യത്തിന് സംശയങ്ങളൊന്നുമില്ലാതെയാണ് വ്രിജ് പിഎസ്‌ജി താരത്തിന്‍റെ പേരുപറഞ്ഞത്.  

റൊണാള്‍ഡോ ഇറ്റലിയിലേക്ക് വരുമെന്ന് താന്‍ കരുതിയിരുന്നില്ല. യുവന്‍റസിലേക്കുള്ള റൊണാള്‍ഡോയുടെ വരവ് ഇറ്റാലിയന്‍ ലീഗിന് ഊര്‍ജം പകരും. 2014 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഡച്ച് ടീമില്‍ ക്രിസ്റ്റ്യാനോയ്ക്ക് എതിരെ കളിച്ചിരുന്നു. അന്ന് പോര്‍ച്ചുഗീസ് താരത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. മത്സരം 1-1 എന്ന ഗോള്‍നിലയില്‍ അവസാനിക്കുകയായിരുന്നു. 

എന്നാല്‍ 19-ാം വയസില്‍ ഫുട്ബോള്‍ ലോകത്ത് കൊടുങ്കാറ്റായി എംബാപ്പെ അവതരിച്ചുവെന്ന് വ്രിജ് പറയുന്നു. റഷ്യന്‍ ലോകകപ്പില്‍ മിന്നും പ്രകടനത്തിലൂടെ എംബാപ്പെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ലോകകപ്പിലെ മികച്ച യുവ താരത്തിനുള്ള പുരസ്കാരം എംബാപ്പെയ്ക്കായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഒമ്പത് വര്‍ഷത്തെ റയല്‍ വാസം അവസാനിപ്പിച്ച് അഞ്ച് തവണ ബാലന്‍ ഡി ഓര്‍ ജേതാവായ റൊണാള്‍ഡോ യുവന്‍റസിലേക്ക് ചേക്കേറിയത്. 

click me!