ക്രിക്കറ്റിലെ അത്ഭുതമായി എട്ടുവയസുകാരന്‍ ശായന്‍

Published : Jul 24, 2016, 03:49 AM ISTUpdated : Oct 05, 2018, 01:16 AM IST
ക്രിക്കറ്റിലെ അത്ഭുതമായി എട്ടുവയസുകാരന്‍ ശായന്‍

Synopsis

ദില്ലി:  എട്ടു വയസ്സില്‍ അണ്ടര്‍ 12 ക്രിക്കറ്റ് സ്‌കൂള്‍ ടീമില്‍ കളിക്കാന്‍ ഒരുങ്ങുന്ന ബാലന്‍ അത്ഭുതമാകുന്നു‍. ഇതിനകം ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ തരാംമായിരിക്കുകയാണ് ശായന്‍ എന്ന പയ്യന്‍.  ക്രിക്കറ്റ് പരിശീലകനായ ഉത്തം ഭട്ടാചാര്യയ്ക്ക് കീഴില്‍ കഴിവുകള്‍ തേച്ചു മിനുക്കുന്ന ജോലിയിലാണ് ഇപ്പോള്‍ ശയന്‍ ജമാല്‍‍. നന്നേ ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റ് ഭ്രാന്തനായി മാറിയ കുഞ്ഞു ശായന്‍റെ മികവ് കണ്ടറിഞ്ഞ് ഉത്തം തന്നെയാണ് തന്‍റെ അക്കാദമിയില്‍ പയ്യന് പരിശീലനത്തിന് പ്രവേശനം നല്‍കിയത്. 

മറ്റു കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്ന പ്രായത്തില്‍ ശയന്‍ കാണാന്‍ ഇഷ്ടപ്പെടുന്നത് അന്താരാഷ്ട്ര മാച്ചുകളാണ്. ചെറുപ്പത്തില്‍ തന്നെ നല്ല ക്രിക്കറ്റ് സെന്‍സില്‍ ശയന്‍ ബാറ്റ് ചെയ്യുമായിരുന്നെന്ന് പിതാവ് പറയുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരവും ലോകം മുഴുവന്‍ ആരാധകരുള്ള താരവുമായ സച്ചിന്‍ പോലും നാലാം വയസ്സില്‍ ക്രിക്കറ്റ് കളിച്ചിരുന്നില്ല എന്നതാണ് ഏവരേയും ഞെട്ടിക്കുന്നത്. ഒരു ദിവസം ശായന്‍ രാജ്യത്തിന് കളിക്കുക തന്നെ ചെയ്യുമെന്ന് ഉത്തം ആണയിടുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ ചരിത്രത്തില്‍ മൂന്നാം തവണ, ടോസിന് പിന്നാലെ അപൂര്‍വ റെക്കോര്‍ഡിനൊപ്പമെത്തി ഡൽഹി ക്യാപിറ്റൽസ്
'ഹര്‍ഭജന്‍ കാണിക്കുന്ന സൗഹൃദം വെറും അഭിനയം'; സ്ലാപ്‌ഗേറ്റ് വിവാദത്തെ കുറിച്ച് ശ്രീശാന്ത്