
റാബത്ത്്: കിരീട നേട്ടത്തോടെ ബാഴ്‌സോലണ സീസണ് തുടക്കമിട്ടു. സൂപ്പര്‍ കോപ്പ ഫൈനലില്‍ സെവിയ്യയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാഴ്‌സലോണ കിരീടം നേടിയത്. ജെറാര്‍ഡ് പിക്വെ, ഔസ്മാന്‍ ഡെംമ്പേല എന്നിവര്‍ ബാഴ്‌സക്കായി ഗോള്‍ നേടി. പാബ്ലോ സരാബിയയാണ് സെവിയ്യയുടെ ഏകഗോള്‍ നേടിയത്.
സെവിയ്യയാണ് മത്സരത്തില്‍ ആദ്യം ലീഡ് നേടിയത്. ഒമ്പതാം മിനിറ്റില്‍ ബാഴ്‌സ പ്രതിരോധത്തിലെ പിഴവിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. ആദ്യം ഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാറിലൂടെ ഗോള്‍ അനുവദിച്ചു നല്‍കി. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന്് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ബാഴ്‌സ ഒപ്പമെത്തി. ക്യാപ്റ്റന്‍ മെസിയെടുത്ത ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിത്തെറിച്ചെങ്കിലും പിക്വെ അനായാസം ഗോളാക്കി മാറ്റി.
രണ്ടാം പകുതിയില്‍ ആധിപത്യം ബാഴ്‌സയുടെ കാലുകളിലായി. മാനസിക മൂന്‍തൂക്കം നേടിയ ബാഴ്‌സ 78ാം മിനിറ്റില്‍ വിജയഗോള്‍ നേടി. ബോക്‌സിന് പുറത്ത് നിന്ന് ഡെംബലേ തൊടുത്ത ബുള്ളറ്റ് ഷോട്ട് ബാറിലിടിച്ച് പോസ്റ്റിനുള്ളില്‍ കയറി. മത്സരം ബാഴ്‌സ വിജയിച്ചു എന്നിരിക്കെ സെവിയ്യയ്ക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. ബെന്‍ യെഡ്ഡറുടെ കിക്ക് ബാഴ്‌സ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റഗന്‍ രക്ഷപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!