
ബാഴ്‌സലോണ: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കൂടുമാറ്റത്തെ കുറിച്ച് ആദ്യമായി തുറന്ന് സംസാരിച്ച് ബാഴ്്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസി. ക്രിസ്റ്റിയാറ യുവന്റസിലേക്ക് ചേക്കേറുമെന്ന് ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ലെന്നും പറഞ്ഞു. സ്പാനിഷ് റേഡിയോക്ക് നല്‍കി ്അഭിമുഖത്തിലാണ് മെസി ഇക്കാര്യം തുറന്ന് പറഞ്ഞത്.
മെസി തുടരന്നു... റയല്‍ മാഡ്രിഡ് വലിയ ടീമാണെന്നതില്‍ സംശമൊന്നുമില്ല. എന്നാല്‍ ക്രിസ്റ്റിയാനോ പോയത് അവരുടെ ശക്തി കുറച്ചിട്ടുണ്ട്. ചാംപ്യന്‍സ് ലീഗില്‍ ഇനി യുവന്റസിന്റെ സാധ്യതകള്‍ വലുതാണ്. കിരീടം നേടാന്‍ സാധ്യതയുള്ളവരില്‍ അവര്‍ മുന്നിലുണ്ട്. റൊണാള്‍ഡോയുടെ സാന്നിധ്യം തന്നെ അതിന് കാരണം. അവര്‍ക്ക് മികച്ച ടീം തന്നെയുണ്ട്. അവരിലേക്ക് ക്രിസ്റ്റിയാനോ കൂടി വരുമ്പോല്‍ ടീം കൂടുതല്‍ ശക്തമാവുമെന്നും മെസി പറഞ്ഞു.
എന്നാല്‍ റൊണാള്‍ഡോ ഒരിക്കലും യുവന്റിസിലേക്ക് പോകുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും ബാഴ്‌സലോണ ക്യാപ്റ്റന്‍ പറഞ്ഞു. റയല്‍ മാഡ്രിഡ് ജേഴ്‌സിയില്ലല്ലാതെ റൊണാള്‍ഡോയെ സങ്കല്‍പ്പിക്കാന്‍ വയ്യെന്നും താരം. ഈ വര്‍ഷത്തെ ബാഴ്‌സലോണയുടെ ചാംപ്യന്‍സ് ലീഗ് മത്സരങ്ങളെ കുറിച്ചും ലിയോണല്‍ മെസി വാചാലനായി.
സീസണില്‍ യൂറോപ്യന്‍ കിരീടമാണ് ലക്ഷ്യമെന്ന് മെസി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും ഞങ്ങള്‍ക്ക് ക്വാര്‍ട്ടറിനപ്പുറം കടക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ അതിന് മാറ്റമുണ്ടാവുമെന്നും അര്‍ജന്റൈന്‍ താരം.