യുഎസ് ഓപ്പണ്‍: ഫെഡറര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

Published : Sep 04, 2018, 10:42 AM ISTUpdated : Sep 10, 2018, 02:01 AM IST
യുഎസ് ഓപ്പണ്‍: ഫെഡറര്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

Synopsis

റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനോട് പരാജയപ്പെട്ടാണ് ഫെഡറര്‍ മടങ്ങുന്നത്. സ്‌കോര്‍ 3-6 7-5 7-6 7-6. ഫെഡര്‍ക്കെതിരേ മില്‍മാന്റെ ആദ്യ വിജയമാണിത്.

ന്യൂയോര്‍ക്ക്: റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനോട് പരാജയപ്പെട്ടാണ് ഫെഡറര്‍ മടങ്ങുന്നത്. സ്‌കോര്‍ 3-6 7-5 7-6 7-6. ഫെഡര്‍ക്കെതിരേ മില്‍മാന്റെ ആദ്യ വിജയമാണിത്.

ടൂര്‍ണമെന്റില്‍ രണ്ടാം സീഡാണ് റോജര്‍ ഫെഡറര്‍. ആ ആധികാരികത ആദ്യ സെറ്റില്‍ തന്നെ  ഫെഡറര്‍ കാണിച്ചു. ആദ്യ സെറ്റ് സ്വിസ് താരം നേടിയപ്പോള്‍ തുടര്‍ന്നുള്ള മൂന്ന് സെറ്റുകളിലും ഫെഡറര്‍ കീഴടങ്ങി. മത്സരത്തിലുടനീളം വരുത്തിയ ഡബിള്‍ ഫാള്‍ട്ടുകളും അണ്‍ഫോഴ്‌സ്ഡ് എററുകളുമാണ് ഫെഡററെ വീഴ്ത്തിയത്.

ക്വാര്‍ട്ടറില്‍ നോവാക് ജോക്കോവിച്ചാണ് മില്‍മാന്റെ എതിരാളി. മറ്റൊരു ക്വാര്‍ട്ടറില്‍ റാഫേല്‍ നദാല്‍ ഡൊമിനിക് തീമിനേയും മരീന്‍ സിലിച്ച് കീ നിഷികോറിയേയും നേരിടും.

 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു