മെസി അന്താരാഷ്‌ട്ര ഫുട്ബോള്‍ മതിയാക്കി

By Web DeskFirst Published Jun 26, 2016, 11:20 PM IST
Highlights

വാഷിങ്ടണ്‍: ശതാബ്‌ദി കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിലെ തോല്‍വിയോടെ അര്‍ജന്റീനന്‍ താരം ലിയോണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിക്കുമെന്ന് സൂചന. കളിക്കുശേഷം ഡ്രസിങ് റൂമിലേക്ക് പോകുമ്പോഴാണ് മെസി, ഒരു മാധ്യമപ്രവര്‍ത്തകനോട് വിരമിക്കല്‍ സൂചന നല്‍കിയത്. ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് മെസി പറഞ്ഞതായാണ് സൂചന. വിരമിക്കല്‍ സംബന്ധിച്ച് ഒരു തീരുമാനം ഉടന്‍ അറിയിക്കുമെന്നും മെസി പറഞ്ഞു. മെസി വിരമിച്ചതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അതേസമയം ക്ലബ് ഫുട്ബോളില്‍ മെസി തുടര്‍ന്നേക്കും. ബാഴ്‌സലോണയ്‌ക്കുവേണ്ടി തകര്‍ത്തുകളിക്കുകയും, നിരവധി കിരീടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്‌ത മെസിക്ക് പക്ഷെ, ദേശീയ ടീമിനുവേണ്ടി ഒരു കിരീടം പോലും നേടാനായില്ല. ഇതുതന്നെയായിരുന്നു മെസിക്കെതിരെയുള്ള ഏറ്റവും വലിയ വിമര്‍ശനവും. ഈ വിരമിക്കല്‍ പ്രഖ്യാപനം മെസിക്കെതിരായ വിമര്‍ശനം ശരിവെക്കുന്നതാണെന്നാണ് ഫുട്ബോള്‍ വിദഗ്ദ്ധര്‍ പറയുന്നത്.

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരമായിരുന്നിട്ടും ഒരു കിരീടം പോലും അര്‍ജന്റീനയ്‌ക്ക് നേടിക്കൊടുക്കാനാകാതെയാണ് മെസി, ഇന്നു ചിലിയുമായുള്ള കലാശപ്പോരിനുശേഷം തലകുനിച്ച് മടങ്ങിയത്. കളിത്തട്ടില്‍ അമ്പേ മങ്ങിപ്പോയ മെസി, ചിലിക്കെതിരെ നിര്‍ണായക പെനാല്‍റ്റി പാഴാക്കി, രാജ്യത്തിന്റെ തോല്‍വിക്ക് കളമൊരുക്കിയെന്നാണ് ഫുട്ബോള്‍ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

click me!