
മാഞ്ചസ്റ്റര്‍: ലയണൽ മെസ്സി ബാഴ്സലോണയിൽ തുടണമെന്ന് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോള. മെസ്സിയെ സ്വന്തമാക്കാൻ സിറ്റി മാനേജ്മെന്‍റ് ശ്രമിക്കുന്നതിനിടെയാണ് ഗാർഡിയോള മനസ്സ് തുറന്നത്. പകരം വയ്ക്കാനാവാത്ത താരമാണ് ലിയണൽ മെസ്സി. എന്ത് വിലകൊടുത്തും മെസ്സിയെ സ്വന്തം പാളയത്തിൽ എത്തിക്കാനുള്ള പെടാപ്പാടിലാണ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. ഏറ്റവുമൊടുവിൽ വാഗ്ദാനം ചെയ്തത് 247 ദശലക്ഷം ഡോളർ.ആഴ്ചയിലെ പ്രതിഫലം ആറേകാൽ ലക്ഷം ഡോളർ.
മെസ്സി ബാഴ്സയുമായി കരാർ പുതുക്കാതിരുന്നതും സിറ്റിയുടെ പ്രതീക്ഷകൾക്ക് നിറം പകർന്നു. എന്നാൽ മെസ്സിയെ സിറ്റി നിരയിൽ കാണാൻ കോച്ച് പെപ് ഗാർഡിയോള ആഗ്രഹിക്കുന്നില്ല. മാത്രമല്ല, മെസ്സി ബാഴ്സിൽ തന്നെ തുടരണമെന്നും ഗാർഡിയോള. ബാഴ്സയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന മെസ്സി, ബാഴ്സയിൽ തന്നെ കളിജീവിതം അവസാനിപ്പിക്കണം എന്നാണ് തന്റെ അതിയായ ആഗ്രഹമെന്നും ഗാർഡിയോള പറഞ്ഞു.
നാല് വർഷം ഗാർഡിയോളയുടെ കീഴിലാണ് മെസ്സി ബാഴ്സയിൽ കളിച്ചത്. ഇക്കാലയളവിൽ മൂന്ന് തവണ സ്പാനിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലും
ബാഴ്സ ജേതാക്കളായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!