ഫിഫ പുരസ്‌കാരദാന ചടങ്ങില്‍ മെസി പങ്കെടുക്കില്ല; തലവേദന ദേശീയ ടീമിന്

By Web TeamFirst Published Sep 24, 2018, 11:56 PM IST
Highlights
  • ഈ വര്‍ഷത്തെ ലോക ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുക്കുന്ന പരിപാടിയില്‍ ബാഴ്‌സലോണയുടെ ഇതിഹാസതാരം ലിയോണല്‍ മെസി പങ്കെടുക്കില്ല. അല്പ സമയത്തിനകം ഫിഫയുടെ പരിപാടി ആരംഭിക്കും. 

ബാഴ്‌സലോണ: ഈ വര്‍ഷത്തെ ലോക ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുക്കുന്ന പരിപാടിയില്‍ ബാഴ്‌സലോണയുടെ ഇതിഹാസതാരം ലിയോണല്‍ മെസി പങ്കെടുക്കില്ല. അല്പ സമയത്തിനകം ഫിഫയുടെ പരിപാടി ആരംഭിക്കും. മെസി പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ അര്‍ജന്റൈന്‍ പരിശീലകന്‍ ലിയോണല്‍ സ്‌കലോനിയുമായുള്ള കൂടിക്കാഴ്ചയ്ക്കും സാധ്യതയില്ല.

ഫിഫയുടെ മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാര പട്ടികയില്‍ ലോകകപ്പില്‍ മെസി നൈജീരിയക്കെതിരേ നേടിയ ഗോളുമുണ്ട്. എങ്കിലും കുടുംബ കാരണങ്ങളാല്‍ മെസി പങ്കെടുക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതൊരിക്കലും അര്‍ജന്റൈന്‍ കോച്ചിനെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയല്ല. 

അദ്ദേഹം മെസിയുമായി സംസാരിക്കാന്‍ തീരുമാനിച്ചിരുന്നു. ദേശീയ സ്‌ക്വാഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം മെസിയെ കാണുന്നത്. ഇറാന്‍, ബ്രസീല്‍ എന്നിവര്‍ക്കെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്. മെസി ടീമിലുള്‍പ്പെടുത്താനാണ് ശ്രമം. മാത്രമല്ല, ദേശീയ ടീമില്‍ മെസിയുടെ ഭാവിയെ കുറിച്ചും പരിശീലകന്‍ സംസാരിക്കാന്‍ ഉദ്ദേശിച്ചിരുന്നു.

അതേസമയം, സൗഹൃദ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീം പ്രഖ്യാപനം നീളും. വിവിധ ക്ലബുകളില്‍ കളിക്കുന്ന താരങ്ങളുടെ ഫിറ്റ്‌നെസ് ഉറപ്പ് വരുത്തിയിട്ട് മാത്രമേ ടീം പ്രഖ്യാപിക്കുകയുള്ളു. ഗബ്രിയേല്‍ മെര്‍ക്കാഡോ, ലാറ്റുറോ മാര്‍ട്ടിനെസ്, ഗോണ്‍സാലോ മാര്‍ട്ടിനെസ് എന്നിവരുടെ ഫിറ്റ്‌നെസാണ് ടീം പ്രഖ്യാപനം വൈകിപ്പിക്കുന്നത്.

click me!