
കറാച്ചി: വാര്‍ത്ത അവതാരകര്‍ ഒരിക്കലും അവതരണത്തിനിടെ അവരുടെ ശാന്തത കൈവിടാറില്ല. എന്നാല്‍ പാക്കിസ്ഥാന് വാര്‍ത്താ അവതാരകന് ഒരു അബദ്ധം പറ്റി. ഏഷ്യാകപ്പില്‍ പാക്കിസ്ഥാന്‍- അഫ്ഗാസ്ഥാന്‍ മത്സരഫലം വാര്‍ത്തായായി അവതരിപ്പിക്കുന്നതിനിടെ താരം നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചതാണ് അവതാരകന് പറ്റിയ അബദ്ധം. വാര്‍ത്ത തത്സമയമാണെന്ന് അറിയാതെയാണ് താരം രണ്ട് കൈകളുടേയും നടുവിരല്‍ ഉയര്‍ത്തി കാണിച്ചത്.
അഫ്ഗാനിസ്ഥാന്‍ വിജയത്തിനടുത്തെത്തിയ മത്സരമായിരുന്നത്. അവസാന ഓവറാലായിരുന്നു പാക്കിസ്ഥാന്റെ വിജയം. പാക്കിസ്ഥാന് വിജയിച്ചതോടെ പാക് ചാനലായ സമാ ടിവിയുടെ അവതാരകന് നിയന്ത്രണം വിട്ടു. ആള് ഒന്ന് ആഘോഷിച്ചു. അതിനിടെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ആഘോഷത്തിനിടെ സ്റ്റുഡിയോയിലുള്ള ആരോടെങ്കിലും തമാശരൂപത്തില്‍ കാണിച്ചതാവാമെന്നാണ് കരുതുന്നത്. അവതാരകന്‍ നടുവിരല്‍ ഉയര്‍ത്തുന്നതിന്റെ വീഡിയോ കാണാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!