രോഹിത്തിന്റെ വെളിപ്പെടുത്തല്‍; ധവാനുമായി അധികം സംസാരിക്കാറില്ല

Published : Sep 24, 2018, 11:31 PM IST
രോഹിത്തിന്റെ വെളിപ്പെടുത്തല്‍; ധവാനുമായി അധികം സംസാരിക്കാറില്ല

Synopsis

ബാറ്റ് ചെയ്യുന്നതിനിടെ ശിഖര്‍ ധവാനുമായി അധികം സംസാരിക്കില്ലെന്ന് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അത് തന്നെയാണ് ഞങ്ങള്‍ തമ്മിലുള്ള കൂട്ടുക്കെട്ടുകള്‍ ഇത്രത്തോളം വിജയകരമായി കാണുന്നതെന്നും രോഹിത് ശര്‍മ. ഹിറ്റ്മാന്‍ തുടര്‍ന്നു..

ദുബായ്: ബാറ്റ് ചെയ്യുന്നതിനിടെ ശിഖര്‍ ധവാനുമായി അധികം സംസാരിക്കില്ലെന്ന് ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അത് തന്നെയാണ് ഞങ്ങള്‍ തമ്മിലുള്ള കൂട്ടുക്കെട്ടുകള്‍ ഇത്രത്തോളം വിജയകരമായി കാണുന്നതെന്നും രോഹിത് ശര്‍മ. ഹിറ്റ്മാന്‍ തുടര്‍ന്നു..

ഞങ്ങള്‍ ഒരുപാട് കാലമായി ഒരുമിച്ച് കളിക്കുന്നുണ്ട്. ധവാന്റെ ശൈലി എനിക്ക് നന്നായി അറിയാം. അതുക്കൊണ്ട് അയാളെ താല്‍പര്യം പോലെ കളിക്കാന്‍ അനുവദിക്കും. ഇങ്ങനെ കളിക്കണമെന്ന് ഒരിക്കലും പറയാറില്ല. ഒരുമിച്ച് കളിക്കുമ്പോള്‍ ബാറ്റിങ്ങിനെ കുറിച്ച് ഒന്നുംതന്നെ സംസാരിക്കാറില്ല.

ഇത് 13ാം തവണയാണ് ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും നൂറ് റണ്‍സ് കൂട്ടുകെട്ട് പുറത്തെടുക്കുന്നത്. പത്തോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചാല്‍ ടീമിനുള്ള ഗുണം ഇരുവര്‍ക്കും അറിയാവുന്നതാണെന്നും രോഹിത് കൂട്ടിചേര്‍ത്തു. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ചുറികളാണ് ധവാന്‍ ഇതുവരെ നേടിയിട്ടുള്ളത്. 127, 46, 40, 114 എന്നീ സ്‌കോറുകളാണ് ധവാന്‍ ടൂര്‍ണ്ണമെന്റില്‍ നേടിയതെങ്കില്‍ രോഹിത് ശര്‍മ രണ്ട് അര്‍ധ സെഞ്ചുറിയും  ഒരു സെഞ്ചുറിയും ഇതുവരെ സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാര്യവട്ടത്ത് ഇന്ന് ആവേശപ്പോരാട്ടം, പരമ്പര പിടിക്കാന്‍ ഇന്ത്യ, ജീവന്‍ നിലനിര്‍ത്താൻ ശ്രീലങ്ക, മൂന്നാം ടി20 ഇന്ന്
വിജയ് ഹസാരെ ട്രോഫി: രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്ക്, വിരാട് കോലി ക്രീസില്‍, കേരള ടീമില്‍ ഇന്നും സഞ്ജു സാംസണില്ല