അത് അത്ര എളുപ്പമാവില്ല; കോലിയ്ക്ക് വെല്ലുവിളിയുമായി പാക് കോച്ച്

Published : Feb 07, 2018, 01:05 PM ISTUpdated : Oct 04, 2018, 07:35 PM IST
അത് അത്ര എളുപ്പമാവില്ല; കോലിയ്ക്ക് വെല്ലുവിളിയുമായി പാക് കോച്ച്

Synopsis

ഇസ്ലാമാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയതിലൂടെ അപൂര്‍വ റെക്കോര്‍ഡാണ് കോലിയെ തേടിയെത്തിയത്. ഒമ്പത് രാജ്യങ്ങളിലും സെഞ്ചുറി നേടുന്ന താരങ്ങളിലൊരാളെന്ന റെക്കോര്‍ഡ്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ പാക്കിസ്ഥാനില്‍ മാത്രമാണ് കോലിക്ക് സെഞ്ചുറിയില്ലാത്തത്. പാക്കിസ്ഥാനെതിരെ മികച്ച  റെക്കോര്‍ഡുണ്ടെങ്കിലും പാക്കിസ്ഥാനില്‍ ഒരു സെഞ്ചുറി നേടുക എന്നത് കോലിക്ക് എളുപ്പമാവില്ലെന്നാണ് പാക് കോച്ച് മിക്കി ആര്‍തര്‍ പറയുന്നത്.

കോലി മികച്ച റെക്കോര്‍ഡുള്ള കളിക്കാരനാണ്. പക്ഷെ പാക്കിസ്ഥാനില്‍ ഒരു സെഞ്ചുറി അദ്ദേഹത്തിന് എളുപ്പമാവില്ല. കാരണം തങ്ങളുടെ ബൗളിംഗ് കരുത്താണെന്നും മിക്കി ആര്‍തര്‍ പറഞ്ഞു. പാക് ബൗളര്‍മാര്‍ക്കെതിരെ സ്കോര്‍ ചെയ്യാന്‍ കോലി ബുദ്ധിമുട്ടുമെന്നും ആര്‍തര്‍ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പരമ്പര കളിച്ചിട്ട് വര്‍ഷങ്ങളായി. ലോകകപ്പിലും ഐസിസി ടൂര്‍ണമെന്റുകളിലും മാത്രമാണ് ഇപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കോലി സെഞ്ചുറി നേടുകയും ചെയ്തിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ ഇതുവരെ മത്സരമൊന്നും കളിച്ചിക്കാത്തതിനാലും സമീപകാലത്ത് ഇന്ത്യാ-പാക് പരമ്പര നടക്കുമെന്ന് ഉറപ്പില്ലാത്തതിനാലും ആര്‍തറുടെ വെല്ലുവിളി ഏറ്റെടുക്കുക എന്നത് കോലിയെ സംബന്ധിച്ചിടത്തോളം എളുപ്പമാവില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ലോകകപ്പ് സ്വപ്നങ്ങൾ അവിടെ അവസാനിച്ചുവെന്ന് കരുതി, പക്ഷേ ആ പ്രാർത്ഥനകൾ എന്നെ തിരികെ എത്തിച്ചു'; തുറന്നു പറഞ്ഞ് സഞ്ജു
സൂര്യയുടെ പിന്‍ഗാമി സഞ്ജുവോ?, 2028 ഒളിമ്പിക്സും ലോകകപ്പും ലക്ഷ്യമിട്ട് ടീം ഇന്ത്യയിൽ വൻ അഴിച്ചുപണിക്ക് ബിസിസിഐ