ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്; ഇന്ത്യയുടെ സാധ്യതാ ടീം

Published : Feb 07, 2018, 11:22 AM ISTUpdated : Oct 05, 2018, 02:44 AM IST
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്; ഇന്ത്യയുടെ സാധ്യതാ ടീം

Synopsis

കേപ്‌ടൗണ്‍: ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് കേപ്‌ടൗണില്‍ നടക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് വ്യക്തമായ ആധിപത്യം നേടിയ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ ടീം കോംബിനേഷനില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ പരമ്പരയില്‍ ഇതുവരെ കാര്യമായി തിളങ്ങാനാവാത്ത രോഹിത് ശര്‍മക്ക് പകരം കെ എല്‍ രാഹുലിനെ ഓപ്പണറാക്കണമെന്ന വാദമുയരുന്നുണ്ട്. ടെസ്റ്റ് പരമ്പരയിലും ഏകദിന പരമ്പരയിലുമായി ഒറ്റ അര്‍ധ സെഞ്ചുറി പോലും രോഹിത്തിന്റെ പേരിലില്ല.

11, 10, 10, 47, 20, 15  എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ രോഹിത്തിന്റെ പ്രകടനം. എങ്കിലും ഫോമിലായാല്‍ ടീം സ്കോറില്‍ വലിയ സംഭാവന നല്‍കാനിടയുള്ള രോഹിത്തിനെ നിര്‍ണായക മത്സരത്തില്‍ പുറത്തിരുത്തില്ലെന്ന് തന്നെയാണ് സൂചന. ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ആദ്യ രണ്ട് ഏകദിനങ്ങളിലും മികച്ച ഫോമിലായിരുന്ന ധവാന്‍ തന്നെയാകും രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലിയും നാലാം നമ്പറില്‍ അജിങ്ക്യാ രഹാനെയും തുടരും.

സ്ലോ ബൗളര്‍മാരെ കളിക്കുന്നതില്‍ ദക്ഷിണാഫ്രിക്ക ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ കേദാര്‍ ജാദവിനെ ടീമില്‍ നിലനിര്‍ത്താനാണ് സാധ്യത. ഓള്‍ റൗണ്ടറായി ഹര്‍ദ്ദീക് പാണ്ഡ്യയും വിക്കറ്റ് കീപ്പറായി ധോണിയും തന്നെ എത്തും. കേപ്‌ടൗണിലെ പിച്ച് പേസിനെ തുണയ്ക്കുമോ സ്പിന്നിനെ പുല്‍കുമോ എന്ന് ഉറപ്പില്ല. എങ്കിലും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂമ്രയും ചാഹലും കുല്‍ദീപ് യാദവും ബൗളര്‍മാരായി തുടരും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'സഞ്ജുവിന് ഒരു ഗുണമുണ്ട്'; ഇന്ത്യന്‍ ടീമില്‍ മലയാളി താരം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സൂര്യകുമാര്‍
വെറും 91 പന്തില്‍ പാകിസ്ഥാനെ തീര്‍ത്ത് ബംഗ്ലാദേശ്; നാണംകെട്ട് ഷഹീന്‍ അഫ്രീദിയും സംഘവും