
മെല്‍ബണ്‍: ഇന്ത്യ-ഓസട്രേലിയ പരമ്പരയില്‍ ഇരു ടീമിലെയും താരങ്ങള്‍ തമ്മിലുള്ള വാക് പോര് തുടരുന്നതിനിടെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും താരങ്ങളും തമ്മിലും നേരിട്ട് പോരടിക്കുന്നു.ചേതേശ്വര്‍ പൂജാര ടെസ്റ്റിലെ റണ്‍ മെഷീനാണെന്ന് പറഞ്ഞ് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണിട്ട ട്വീറ്റിന് താഴെ കമന്റിട്ട രണ്ട് ഇന്ത്യന്‍ ആരാധകര്‍ക്കാണ് ജോണ്‍സണ്‍ അതേനാണയത്തില്‍ മറുപടി നല്‍കിയത്.
2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നാലു സെഞ്ചുറി അടിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി താങ്കള്‍ക്ക് പേടി സ്വപ്നമായിരുന്നില്ലെ എന്നായിരുന്നു ഇന്ത്യന്‍ ആരാധകന്‍ ജോണ്‍സണോട് ചോദിച്ചത്.
എന്ത് പേടി സ്വപ്നം എന്നാണ് താങ്കള്‍ പറയുന്നത്. എനിക്ക് തോന്നുന്നത് ഞങ്ങള്‍ പരമ്പര ജയിച്ചതിനുശേഷം കോലിക്കാണ് ഞങ്ങള്‍ പേടി സ്വപ്നമായത് എന്നാണ് എന്നായിരുന്നു ജോണ്‍സന്റെ മറുപടി.
എന്നാല്‍ ഓസ്ട്രേലിയ ജയിച്ചത് പരിചിത സാഹചര്യങ്ങളില്‍ കൊണ്ടാണെന്നും ആരാധക പിന്തുണയില്ലാഞ്ഞിട്ടും ഓസീസ് മണ്ണില്‍ കോലി നാലു സെഞ്ചുറി അടിച്ചില്ലെ എന്നും മറ്റൊരു ആരാധകന്‍ ചോദിച്ചപ്പോള്‍ അതിനും മറുപടിയുമായി ജോണ്‍സണ്‍ രംഗത്തെത്തി.
നല്ല, ഒഴികഴിവ്, ഓസ്ട്രേലിയ പരമ്പര ജയിച്ചു, അതില്‍ എന്നാല്‍ എന്നൊന്നും ഇല്ല, ഒരു കളിക്കാരനും എനിക്കോ ഓസീസ് ടീമിനോ പേടി സ്വപ്നമായിരുന്നില്ല. ഞങ്ങള്‍ ജയിച്ചു എന്നതാണ് പ്രധാനം, കാര്യങ്ങള്‍ ലളിതമാണെന്നായിരുന്നു ജോണ്‍സന്റെ മറുപടി.
പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ വിരാട് കോലിയും ഓസീസ് നായകന്‍ ടിം പെയ്നും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയിരുന്നു. കോലിയെ പുകഴ്ത്തി മിച്ചല്‍ ജോണ്‍സണ്‍ അഭിമുഖത്തില്‍ പറഞ്ഞതായി ഐസിസി ചെയ്ത ട്വീറ്റ് താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് ജോണ്‍സണ്‍ പറഞ്ഞതോടെ ഐസിസി പിന്‍വലിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!