
മെല്‍ബണ്‍: ഓാസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കാന്‍ സാധ്യതയേറി. തോളിന് പരിക്കേറ്റ ജഡേജ ശാരീരികക്ഷമത വീണ്ടെടുത്തതായി ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ജഡേജയ്ക്ക് പരിക്കുണ്ടെന്ന് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ബിസിസിഐയുടെ വിശദീകരണം.
അതേസമയം ആര്‍ അശ്വിന്‍, രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ലെന്ന് ശാസ്ത്രി അറിയിച്ചു. അഗര്‍വാള്‍ മെല്‍ബണില്‍ ഓപ്പണ്‍ ചെയ്യണോയെന്ന് നാളെ തീരുമാനിക്കുമെന്നും ശാസ്ത്രി വ്യക്തമാക്കി. പരമ്പരയില്‍ ഇന്ത്യയും ഓസീസും നിലവില്‍ ഒപ്പത്തിനൊപ്പമാണ്. മറ്റന്നാളാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.
എന്നാല്‍ അന്തിമ ഇലവനെ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. ഓപ്പണര്‍മാരുടെ സ്ഥാനത്ത് മാറ്റമുണ്ടാവുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. മാത്രമല്ല, രണ്ട് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!